കണ്ണമാലി പള്ളിയിൽ നേർച്ചസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
Sunday, March 19, 2023 12:51 AM IST
പ​ള്ളു​രു​ത്തി: പ്ര​മു​ഖ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ക​ണ്ണ​മാ​ലി പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മരണ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നേർച്ച സ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ണ്ണ​മാ​ലി​യി​ൽ ന​ട​ക്കു​ന്ന സ​ദ്യ​യ്ക്ക് ഒ​രു ല​ക്ഷ​ത്തോ​ളം ഭ​ക്ത​ജ​ന​ങ്ങ​ളെ​യാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 7.30നു ​ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് കൊ​ച്ചി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം നേ​ർ​ച്ച​സ​ദ്യ ആ​ശീ​ർ​വ​ദി​ക്കും. രാ​വി​ലെ മു​ത​ൽ രാ​ത്രി 12 വ​രെ തു​ട​ർ​ച്ച​യാ​യി കു​ർ​ബാ​ന​യു​ണ്ടാ​കും.

കോ​വി​ഡ് മൂലം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷം സ​ദ്യ ന​ട​ന്നി​ല്ല. ഇ​ക്കു​റി ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ൽ വി​ശാ​ല​മാ​യ ത​ണ​ൽ​പ്പ​ന്ത​ലാ​ണ് പ​ള്ളി​മു​റ്റ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍റ് ജോ​സ​ഫ് ചാ​രി​റ്റീ​സ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രെ​ല്ലാം ചേ​ർ​ന്നാ​ണ് സ​ദ്യ ഒ​രു​ക്കു​ന്ന​ത്. പ​ള്ളി​ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കൗ​ണ്ട​റു​ക​ളി​ൽ നി​ന്ന് നേ​ർ​ച്ച പാ​യ​സ​കു​പ്പി വി​ത​ര​ണം നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. 75,000 കു​പ്പി പാ​യ​സ​മാ​ണ് ഒ​രു​ക്കി​യ​ത്. രാ​വി​ലെ തുടങ്ങുന്ന സദ്യ രാ​ത്രി ഏ​റെ വൈ​കി​യും തു​ട​രും. ഉ​ള്ളി​ക്ക​റി, പാ​വ​യ്ക്കാ ക​റി, മാ​ങ്ങ അ​ച്ചാ​ർ, എ​രി​ശേ​രി, മോ​രു​ക​റി, പാ​യ​സം എ​ന്നി​വ​യാ​ണ് സ​ദ്യ വി​ഭ​വ​ങ്ങ​ൾ. ബു​ഫേ രീ​തി​യി​ലാ​ണ് വി​ള​മ്പു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എത്തുന്നവർക്കായി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ച​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.