മരട് ജാന്നാ പള്ളിയിലും പ്രതിഷേധം
Sunday, March 19, 2023 12:52 AM IST
മ​ര​ട്: ബ്ര​ഹ്മ​പു​ര​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​യ​തു മൂ​ല​മു​ണ്ടാ​യ വി​ഷ​പ്പു​ക​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, വി​ഷ​പ്പു​ക ശ്വ​സി​ച്ച​തു മൂ​ല​മു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ചെ​യ്യു​ക, ബ്ര​ഹ്മ​പു​ര​ത്തെ തീ​പി​ടിത്ത​ത്തി​ന്‍റെ പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മ​ര​ട് സെ​ന്‍റ് ജാ​ന്ന ഇ​ട​വ​ക മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. അ​തി​രൂ​പ​താ​ത​ല പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ‌പ്ര​തി​ഷേ​ധം.