അ​വാ​ർ​ഡ് വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും
Sunday, March 19, 2023 12:54 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​ആ​ർ. സ​ദാ​ശി​വ​ൻ നാ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി. ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ര​ഹാം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ആ​ർ. സ​ദാ​ശി​വ​ൻ നാ​യ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഫോ​ർ യം​ഗ് ലോ​യേ​ഴ്സ്-2023 അ​വ​ർ​ഡി​ന് അ​ർ​ഹ​രാ​യ ബാ​സിം അ​സ്ല​മി​നും ഗോ​പി​ക ഗോ​കു​ലി​നും സ​ദാ​ശി​വ​ൻ നാ​യ​രു​ടെ കു​ടും​ബം സ്പോ​ണ്‍​സ​ർ ചെ​യ്ത ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും വി​ത​ര​ണം ചെ​യ്തു. അ​ഭി​ഭാ​ഷ​ക ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച പി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ​യും ബെ​സ്റ്റ് ലീ​ഗ​ൽ സ​ർ​വീ​സ് പാ​ന​ൽ അ​വാ​ർ​ഡ് നേ​ടി​യ എം.​എ​സ്. അ​ജി​ത്തി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വി​ജി​ല​ൻ​സ് ജ​ഡ്ജി പി.​പി. സൈ​ത​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​വും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി ദി​നേ​ശ​ൻ പി​ള്ള ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് വ​ർ​ഗീ​സ്, എം. ​ജ​ലാ​ൽ, ജോ​ർ​ജു​കു​ട്ടി ഏ​ബ്ര​ഹാം, റോ​യ് ഐ​സ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.