ക​ണ്ണ​മാ​ലിയിൽ നേ​ർ​ച്ചസ​ദ്യയുണ്ട​് പതിനാ​യി​രങ്ങ​ൾ
Monday, March 20, 2023 12:20 AM IST
പ​ള്ളു​രു​ത്തി: പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ണ്ണ​മാ​ലി പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ നേ​ർ​ച്ച​സ​ദ്യ​യി​ൽ പതിനായി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. രാ​വി​ലെ തു​ട​ങ്ങി​യ സ​ദ്യ വി​ത​ര​ണം രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​ച്ചി ബി​ഷ​പ് ഡോ.​ ജോ​സ​ഫ് ക​രി​യി​ൽ നേ​ർ​ച്ച വി​ഭ​വ​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ച്ചു. തു​ട​ർ​ന്ന്, തി​രു​ക്കു​ടും​ബ​ത്തെ അ​നു​സ്മ​രി​ച്ചു ഒ​രു കു​ടും​ബ​ത്തി​ന് അ​ദ്ദേ​ഹം നേ​ർ​ച്ച​സ​ദ്യ വി​ള​മ്പി. ബു​ഫെ രീ​തി​യി​ലാ​ണ് ഇ​ക്കു​റി​യും സ​ദ്യ.
പ​ള്ളി​യി​ൽ രാ​വി​ലെ മു​ത​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ കു​ർ​ബാ​ന ന​ട​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ളെ​ത്തി.
ആ​യി​ര​ത്തോ​ളം വോളന്‍റി യർമാരും സജ്ജരായിരുന്നു. കെ​എ​സ്ആ​ർ​ടി​സിയും ​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തി. വി​കാ​രി ഫാ.​ ജോ​പ്പ​ൻ അ​ണ്ടി​ശേ​രി​യി​ൽ, ബി.​എ.​ മ​നീ​ക്ക് എ​ന്നി​വ​രു​ടെ നേതൃത്വം നല്കി.