ഇ​ട​ക്കൊ​ച്ചി​യി​ൽ റോ​ഡി​ലേ​ക്ക് മ​രം​വീ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക്
Monday, March 20, 2023 12:20 AM IST
പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന കൂ​റ്റ​ൻ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ് വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​യ​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. ഇ​ട​ക്കൊ​ച്ചി പ​ഷ്ണി​ത്തോ​ട് പാ​ല​ത്തി​നു സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​റെ​ടു​ത്താ​ണ് മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ നി​ര​വ​ധി വ​ൻ​മ​ര​ങ്ങ​ളു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പൊ​തു​മ​രാ​മ​ത്തി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യി കൗ​ൺ​സി​ല​ർ ജീ​ജ ടെ​ൻ​സ​ൺ പ​റ​ഞ്ഞു. ഈ ​മ​ര​ങ്ങ​ളു​ടെ ഇ​വ​യു​ടെ ചി​ല്ല​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.