ചി​ക്ക​ൻ​പോ​ക്സി​നെ​തി​രേ ജാ​ഗ്ര​ത വേ​ണം: വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി
Monday, March 20, 2023 12:24 AM IST
പ​റ​വൂ​ർ: ചി​ക്ക​ൻ​പോ​ക്സി​നെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് വ​ട​ക്കേ​ക്ക​ര വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി. ചൂ​ട് അ​മി​ത​മാ​യി​ട്ടു​ള്ള ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ ചി​ക്ക​ൻ​പോ​ക്സി​ന് അ​നു​കൂ​ല​മാ​ണ്. വി​ല്ലേ​ജ്‌ പ​രി​ധി​യി​ൽ ചി​ക്ക​ൻ​പോ​ക്സ് ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ടെന്നും യോഗം മുന്നറിയിപ്പു നൽകി.
ദേ​ഹ​ത്ത് പോ​ള​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ട​ണം. ചി​റ്റാ​റ്റു​ക​ര ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍ററി​ൽ മ​രു​ന്ന് ല​ഭ്യ​മാ​ണ്. ജ​ല​ക്ഷാ​മ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, പൊ​തു ടാ​പ്പു​ക​ൾ ന​ന്നാ​ക്കു​ന്ന​ത്, പൊ​തു​കി​ണ​റു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത്, തീ​പി​ടു​ത്ത സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ചൂ​ടി​ന്‍റെ കാ​ഠി​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ത​ണ്ണീ​ർ പ​ന്ത​ലു​ക​ളൊ​രു​ക്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​ ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌ലിം ​ലീ​ഗ് പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​അ​ബ്ദു​ള്ള, കു​ഞ്ഞി​ത്തൈ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ബാ​ബു, സ്പെ​ഷൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​നൂ​പ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. ദ​ത്ത​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.