ആ​ഴ​കം പ​ള്ളി​യി​ല്‍ വ​ച​ന​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ചു
Monday, March 20, 2023 12:24 AM IST
അ​ങ്ക​മാ​ലി: യാ​ക്കോ​ബാ​യ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ആ​ഴ​കം, മൂ​ക്ക​ന്നൂ​ര്‍, പൂ​തം​കു​റ്റി, എ​ട​ക്കു​ന്ന് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലെ മു​പ്പ​തോ​ളം ഇ​ട​വ​ക​ളു​ടെ​യും സ​ണ്‍​ഡേ സ്‌​കൂ​ള്‍ ,വ​നി​ത​സ​മാ​ജം, യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ എ​ന്നീ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖ​ണ്ഡ​വേ​ദ​പാ​രാ​യ​ണ യ​ജ്ഞം- വ​ച​ന​ക്കൊ​യ്ത്ത്-​ആ​ഴ​കം സെന്‍റ് മേ​രീ​സ് ഹെ​ര്‍​മ്മോ​ന്‍ പ​ള്ളി​യി​ല്‍ ആ​രം​ഭി​ച്ചു. ​
എ​ബ്ര​ഹാം മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ല്‍​പ്പ​ത്തി പു​സ്ത​കം ഒ​ന്നാം അധ്യാ​യം വാ​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഏ​ല്യാ​സ് ഐ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടൈ​റ്റ​സ് വ​ര്‍​ഗീ​സ് കോ​റെപ്പീ​സ്കോ​പ്പ, ഫാ. ​വ​ര്‍​ഗീ​സ് പാ​ല​യി​ല്‍, ഫാ. ​ഗീ​വ​ര്‍​ഗീ​സ് മ​ണ്ണാ​റ​മ്പി​ല്‍, ഫാ. ​എ​ല്‍​ദോ ചെ​റി​യാ​ന്‍, ഫാ. ​ബെ​ന്നി മ​നേ​ക്കു​ടി, ഫാ. ​എ​ല്‍​ദോ ച​ക്യാ​ട്ടി​ല്‍, ഫാ. ​ബേ​സി​ല്‍ അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, ഫാ. ​ഡോ​ണ്‍ പോ​ള്‍, ഡീ​ക്ക​ണ്‍ ജോ​സ​ഫ് തുടങ്ങിയവർ പ്രസംഗിച്ചു.