തൃക്കാക്കരയിൽ പൈപ്പ് പൊട്ടൽ തുടർക്കഥ
Monday, March 20, 2023 12:24 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര​യി​ൽ പൈ​പ്പ് പൊ​ട്ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര റോ​ഡി​ൽ അ​ത്താ​ണി അ​സ​റ്റ് ഹോ​മി​ന് സ​മീ​പം, ഇ​ൻ​ഫോ പാ​ർ​ക്ക് ഇ​ട​ച്ചി​റ റോ​ഡി​ൽ, ടി​വി സെ​ന്‍റ​ർ വാ​ർ​ഡി​ലെ വി​എ​ഫ്സി​കെ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം, താ​ണ​പാ​ടം മ​സ്ജി​ദ് റോ​ഡി​ൽ ഉ​ൾ​പ്പ​ടെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി കു​ടി​വെ​ള​ള പൈ​പ്പ് പൊ​ട്ടു​ന്ന​ത്.
ഇ​ന്ന​ലെ വെ​ളു​പ്പി​ന് തൃ​ക്കാ​ക്ക​ര ടി​വി സെ​ന്‍റ​ർ വാ​ർ​ഡി​ലെ വി​എ​ഫ്സി​കെ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം താ​ണ​പാ​ടം മ​സ്ജി​ദ് റോ​ഡി​ൽ ഒ​രു​മാ​സം മു​മ്പ് പൊ​ട്ടി​യ അ​തേ സ്ഥ​ല​ത്തെ കു​ടി​വെ​ള്ള പൈ​പ്പ് വീ​ണ്ടും പൊ​ട്ടി. ടി​വി സെ​ന്‍റ​ർ തു​തി​യൂ​ർ റോ​ഡി​ൽ ഈ​ച്ച​മു​ക്ക് ജം​ഗ്ഷ​നി​ൽ പൈ​പ്പ് വാ​ൽ​വി​ന് ത​ക​രാ​ർ മൂ​ലം കു​ടി​വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്നു.
പൈ​പ്പ് പൊ​ട്ട​ലും ന​ന്നാ​ക്ക​ലും പ​തി​വാ​യ​തോ​ടെ കു​ടി​വെ​ള്ളം കി​ട്ടാ​തെ നാ​ട്ടു​കാ​ർ വെ​ള്ള​ത്തി​ലാ​യി.​ കു​റ​ച്ചു​വെ​ള്ളം പാ​ഴാ​യാ​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യും എ​ന്ന​തി​നാ​ലാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​ന​ട​പ​ടി. അ​ത്താ​ണി റോ​ഡി​ലെ പൈ​പ്പ് പൊ​ട്ട​ലി​ൽ അ​ത്താ​ണി, കൊ​ല്ലം​കു​ടി​മു​ക​ൾ, വി​കാ​സ​വാ​ണി, തെ​ങ്ങോ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്.​ പ​ഴ​യ പൈ​പ്പ് മാ​റ്റി പു​തി​യ ഡ​ക്ക്‌​ടെ​യി​ൽ അ​യ​ൺ (ഡിഐ) പൈ​പ്പാ​ണ്‌ ഇ​ടു​ന്ന​ത്. തൃ​ക്കാ​ക്ക​ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എസി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രി​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ളാ​ണു​ള്ള​ത്. ഇ​തി​നാ​ണെ​ങ്കി​ൽ 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്.