വീടു കുത്തിത്തുറന്ന് നാലു പവൻ കവർന്നു
Tuesday, March 21, 2023 12:09 AM IST
കോ​ത​മം​ഗ​ലം: പ​ട്ടാ​പ്പ​ക​ൽ വീ​ടി​ന്‍റെ വാ​തി​ലും ഗ്രി​ല്ലും ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ നാ​ലു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ ക​വ​ർ​ന്നു. ഭൂ​ത​ത്താ​ൻ​കെ​ട്ട് ചെ​ങ്ക​ര​യി​ൽ വെ​ള്ളേ​ക്കാ​ട്ട് വി.​കെ. സ​തീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സംഭവ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വീ​ടു​പൂ​ട്ടി കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​യ വീ​ട്ടു​കാ​ർ വൈ​കി​ട്ട് അ​ഞ്ചി​ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
പി​ൻ​വാ​തി​ലും സ​മീ​പ​ത്തെ ഇ​രു​ന്പ്ഗ്രി​ല്ലും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. അ​ല​മാ​ര​യി​ലും മ​റ്റു​മു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​രി​വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു.