പാ​ർ​പ്പി​ട​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും മു​ൻ​തൂ​ക്കം
Tuesday, March 21, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ : പാ​ർ​പ്പി​ട​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് അ​വ​ത​രി​പ്പി​ച്ചു. 32,10,76,192 രൂ​പ വ​ര​വും 31,57,25,392 രൂ​പ ചി​ല​വും 53,50,800 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പു​തി​യ ബ​ജ​റ്റും 53,50,800 രൂ​പ മു​ൻ ഇ​രി​പ്പും 72,57,40,117 രൂ​പ വ​ര​വും ഉ​ൾ​പ്പെ​ടെ 73,10,90,917 രൂ​പ വ​ര​വും 72,46,45,917 രൂ​പ ചി​ല​വും 64,45,000 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റു​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
പി.​പി. എ​സ്തോ​സ് സ്മാ​ര​ക മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന് 40 കോ​ടി ചെ​ല​വ​ഴി​ച്ച് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും നീ​ന്ത​ൽ​കു​ള​വും നി​ർ​മി​ക്കും. ഡ്രീം​ലാ​ന്‍റ് പാ​ർ​ക്കി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ ആ​റി​ന് കു​റു​കെ തൂ​ക്കുപാ​ലം നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി വ​ക​യി​രു​ത്തി.
ജ​ല​വി​ത​ര​ണ​ക്കു​ഴ​ൽ മാ​റ്റി പു​തി​യത് സ്ഥാ​പി​ക്കു​ന്ന​തി​ന് 6.5 കോടിയും ആ​ധു​നി​ക ഷെ​ൽ​ട്ട​ർ ഹോം ​നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്ന് കോ​ടി​യും കു​ര്യ​ൻ​മ​ല മി​നി സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് 70 ല​ക്ഷ​വും വ​ക​യി​രു​ത്തി. അ​ങ്ക​ണ​വാ​ടി​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​ന് 45 ല​ക്ഷ​വും വ​നി​താ ജിം​നേ​ഷ്യത്തിന്10 ല​ക്ഷ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.
ഡ​യാ​ലി​സി​സി​ന് ര​ണ്ടു ല​ക്ഷ​വും ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് മ​രു​ന്ന് വാ​ങ്ങാ​ൻ 12 ല​ക്ഷ​വും ഹോ​മി​യോ ലാ​ബോ​റ​ട്ട​റി​ക്ക് മൂ​ന്നു ല​ക്ഷ​വും ഹോ​മി​യോ ആ​ശു​പ​ത്രി മ​ന്ദി​ര ന​വീ​ക​ര​ണ​ത്തി​ന് പ​ത്തു ല​ക്ഷ​വും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് 25 ല​ക്ഷ​വും അ​ർ​ബ​ൻ ഹെ​ൽ​ത്ത് വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ​ക്ക് 82 ല​ക്ഷ​വും ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് 10 ല​ക്ഷ​വും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നു വാ​ങ്ങാ​ൻ 10 ല​ക്ഷ​വും പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ന് 11 ല​ക്ഷ​വും കാ​ൻ​സ​ർ വി​മു​ക്ത പ​ദ്ധ​തി​ക്കാ​യി 3.5 ല​ക്ഷ​വും ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് 75 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
സ്വ​ച്ച് ഭാ​ര​ത് മി​ഷ​ന് 82 ല​ക്ഷ​വും ഡ​ന്പിം​ഗ് യാ​ർ​ഡി​ന് ചു​റ്റു​മ​തി​ലി​ന് 2.4 ല​ക്ഷ​വും ബ​യോ പോ​ർ​ട്ട​ബി​ൾ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് എ​ന്നി​വ​യ്ക്ക് 6.2 ല​ക്ഷ​വും വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പൈ​പ്പ്‌ലൈ സ്ഥാ​പി​ക്കാ​ൻ 10 കോ​ടി​യും വ​ക​യി​രു​ത്തി.
വാ​ഴ​പ്പ​ള്ളി ജെ​ബി സ്കൂ​ളി​ന് ഏ​ഴ് ല​ക്ഷ​വും നോ​ർ​ത്ത് മാ​റാ​ടി യു​പി സ്കൂ​ളി​ന് എ​ട്ട് ല​ക്ഷ​വും ഗ​വ. മോ​ഡ​ൽ സ്കൂ​ളി​ന് ഒ​ന്പ​ത് ല​ക്ഷ​വും ശി​വ​ൻ​കു​ന്ന് സ്കൂ​ളി​ന് അ​ഞ്ചു ല​ക്ഷ​വും ഗ​വ. എ​ൽ​പി​എ​സി​ന് എ​ട്ട് ല​ക്ഷ​വും ഗ​വ. ഐ​ടി​ഐ​ക്ക് അ​ഞ്ചു ല​ക്ഷ​വും ഗ​വ. ടൗ​ണ്‍ യു​പി സ്കൂ​ളി​ന് ആ​റ് ല​ക്ഷ​വും കി​ഴ​ക്കേ​ക്ക​ര ഈ​സ്റ്റ് ഹൈ​സ്കൂ​ളി​ന് 1.6 ല​ക്ഷ​വും ന​ഗ​ര​സ​ഭ ലൈ​ബ്ര​റി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷ​വും കി​ഴ​ക്കേ​ക്ക​ര ഗ​വ. ഹൈ​സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് നൂ​റു ല​ക്ഷ​വും വ​ക​യി​രു​ത്തി.ലൈ​ഫ്, പി​എം​എ​വൈ ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 1.86 കോ​ടി​യും പൊ​തു​മ​രാ​മ​ത്ത് ഉൗ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്കാ​യി 3.23 കോ​ടി​യും വ​ക​യി​രു​ത്തി. മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു ല​ക്ഷ​വും ല​ത പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു ല​ക്ഷ​വും പു​തി​യ ടൗ​ണ്‍​ഹാ​ൾ നി​ർ​മാ​ണ​ത്തി​ന് 20 കോ​ടി​യും മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി​യു​ടെ​യും കെ.​എം. ജോ​ർ​ജി​ന്‍റെ​യും സ്മാ​ര​ക പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷം വീ​ത​വും പി.​ടി. ഉ​ഷ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി​യും ക്രി​മി​റ്റോ​റി​യ​ത്തി​ൽ പു​തി​യ ബ​ർ​ണ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് മൂ​ന്നു ല​ക്ഷ​വും ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ഷെ​ൽ​ട്ട​ർ ഹോം ​നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​.