മാലിപ്പുറം പാലം പുനർനിർമാണത്തിന് ഏഴു കോടി; മണ്ണ് പരിശോധന തുടങ്ങി
Wednesday, March 22, 2023 12:37 AM IST
വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം-​വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ലെ ബ​ല​ക്ഷ​യം നേ​രി​ടു​ന്ന മാ​ലി​പ്പു​റം പാ​ലം ഏ​ഴു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. മ​ണ്ണ് പ​രി​ശോ​ധി​ക്കാ​ൻ 5.20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.
മ​ണ്ണു പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഡി​സൈ​ൻ ല​ഭ്യ​മാ​കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും. തു​ട​ർ​ന്ന് ഭ​ര​ണാ​നു​മ​തി​ക്കാ​യി ക​ഴി​യു​ന്ന​ത്ര വേ​ഗം എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.