തൃക്കാക്കരയിൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി; ര​ണ്ടു​ ഹോ​ട്ട​ലിന് നോ​ട്ടീ​സ്
Thursday, March 23, 2023 12:38 AM IST
കാ​ക്ക​നാ​ട് : തൃക്കാക്കര ന​ഗ​ര​സ​ഭ​യി​ലെ പ​ത്തോ​ളം ഹോ​ട്ട​ലു​ക​ളി​ൽ ഇ​ന്ന​ലെ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. രണ്ടു ഹോട്ടലുകളിൽനിന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട് -എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ചി​റ്റേ​ത്തു​ക​ര​യി​ലെ ബി​ലാ​ൽ ത​ട്ടു​ക​ട​യി​ൽനി​ന്നും പ​ഴ​കി​യ ചി​ക്ക​ൻ, പ​ഴ​ക്കം ചെ​ന്ന പൊ​റോ​ട്ട, ഷേ​ക്കി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ എ​ന്നി​വ പി​ടി​കൂ​ടി. അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു.
ചി​റ്റേ​ത്തു​ക​ര​യി​ലെ സി​യാ ഹോ​ട്ട​ൽനി​ന്നു പാ​ൽ, അ​ൽ​ഫാം, പ​ഴ​കി​യ ചി​ക്ക​ൻ, സി​ഗ​ര​റ്റ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റ് കു​ടും​ബ​ശ്രീ കാന്‍റീ​ന് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഒ​രു​ക്കി​യി​രു​ന്നി​ല്ല.
തൃ​ക്കാ​ക്ക​ര മു​ൻ​സി​പ്പ​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​തീ​ഷ് റോ​യ്, എ​ൻജിഒ കോ​ട്ടേ​ഴ്സ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ.​ സു​നി​ത, രശ്മി, ​കാ​ക്ക​നാ​ട് ഹെ​ൽ​ത്ത് സെന്‍റ​റി​ലെ ഹെ​ൽത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ റ​സി​യ ബീ​ഗം, ജെഎച്ച്ഐ ​അ​ജി​ത്ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ​ഇ​രു ഹോ​ട്ട​ലു​ക​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.