പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് ജ​ല​ദി​നാ​ച​ര​ണം
Thursday, March 23, 2023 12:38 AM IST
കൊ​ച്ചി: ആ​ഗോ​ള​ ജ​ല​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്ക​ലും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി. കോ​താ​ട് ദ്വീ​പി​ലെ നീ​ഹാ​ര റി​സോ​ര്‍​ട്ട് ആ​ന്‍​ഡ് സ്പാ, ​സ്‌​കൂ​ബ കൊ​ച്ചി​ന്‍, കാ​ലി​പ്‌​സോ അ​ഡ്വ​ഞ്ചേ​ഴ്‌​സ്, ബെ​ന്‍​സ് ക്രൂ​യ്‌​സ്, സീ​ക്ര​ട്ട് റൂ​ട്ട്‌​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ സംയുക്തമായാണ് പ​രി​പാ​ടി സംഘടിപ്പിച്ചത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ല്‍ 30 ക​യാ​ക്കിം​ഗ് ബോ​ട്ടു​ക​ള്‍ പ​ങ്കെ​ടു​ത്തു.
ന​ടി റീ​മ ക​ല്ലി​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് നീ​ഹാ​ര​യി​ൽ കൊ​ച്ചി മെ​ട്രോ, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ്, ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി വി​ന്‍​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​ജി​ജി ജോ​സ​ഫ്, ഡോ. ​ശ്രീ​കാ​ന്ത്, ഡോ. ​അ​നി​ല അ​ല​ക്‌​സ്, ഡോ. ​ജി​ബി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ൾ ന​യി​ച്ചു. പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ ഫോ​ട്ടോ​ഗ്രഫു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെയും പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.