8323 ക​ണ​ക്ഷ​നു​ക​ൾ; 72 കോ​ടി​യു​ടെ ടെ​ണ്ട​ർ
Thursday, March 23, 2023 12:40 AM IST
കോ​ത​മം​ഗ​ലം: ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ൽ പൈ​പ്പി​ലൂ​ടെ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​ക്കു​ഴി, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 72 കോ​ടി​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി 8323 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 120 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പ് ലൈ​ൻ വ​ലി​ക്കും.
90 എം​എം മു​ത​ൽ 300 എം​എം വ​രെ വ്യാ​സ​മു​ള്ള ജി​ഐ, ഡി​ഐ, പി​വി​സി പൈ​പ്പു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പു​തി​യ പൈ​പ്പ് ലൈ​നു​ക​ളും സ്ഥാ​പി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ളം സു​ഗ​മ​മാ​യി എ​ത്തി​ക്കു​ന്ന​തി​ന് കോ​ഴി​പ്പി​ള്ളി​യി​ൽ പു​തി​യ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. കീ​രം​പാ​റ കാ​ള​ക്ക​ട​വി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കി​ണ​റി​ൽ​നി​ന്നു വെ​ള്ളം കോ​ഴി​പ്പി​ള്ളി​യി​ൽ സ്ഥാ​പി​ക്കു​ന്ന ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ൽ എ​ത്തി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി 4287 ക​ണ​ക​ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. വി​ല്ലാ​ഞ്ചി​റ​യി​ൽ 1.5 ല​ക്ഷ​ത്തി​ന്‍റെ​യും കൊ​ട്ടാ​ര​മു​ടി​യി​ൽ 2.5 ല​ക്ഷ​ത്തി​ന്‍റെ​യും പു​തി​യ ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കും. 80 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പു​ക​ൾ ഇ​വി​ടെ സ്ഥാ​പി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.