ജ​ല ദി​നാ​ച​ര​ണം
Thursday, March 23, 2023 12:40 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ഫാ​ർ​മ​സി കോ​ള​ജി​ലെ നേ​ച​ർ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ജ​ല​ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ എ​ത്തി ജ​ല​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കു​ക​യും ല​ഘു ലേ​ഖ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ജോ​സ് പു​ല്ലോ​പി​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ ആ​ർ. ബ​ദ്മ​നാ​ഭാ​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ​ണ മ​രി​യ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പോ​ത്താ​നി​ക്കാ​ട്: ലോ​ക ജ​ല ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം റോ​സി​ലി ജോ​ര്‍​ജി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നി​ര്‍​മി​ച്ച ഫാം ​പോ​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് മേ​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 1000 കു​ള​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ജി​ന അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടോ​മി ഏ​ലി​യാ​സ്, ഡോ​ളി സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ല്ലൂ​ർ​ക്കാ​ട്: സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന 1000 കു​ള​ങ്ങ​ള്‍ എ​ന്ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഫ്രാ​ന്‍​സി​സ് തെ​ക്കേ​ക്ക​ര നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ര്‍ മ​നു മു​ര​ളി, ഓ​വ​ര്‍​സീ​യ​ര്‍ നി​ഖി​ല്‍ കെ. ​ജോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.