മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്:; സം​ഭ​വം ആവർത്തിക്കരുതെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Thursday, March 23, 2023 12:42 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി എ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തോ​ട് ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് സ​ര്‍​ജ​ന്‍ അ​നാ​ദ​ര​വ് കാ​ണി​ച്ച​താ​യി തെ​ളി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ (ഡി​എം​ഇ) അ​ന്വേ​ഷ​ണം ന​ട​ത്തി, ഭാ​വി​യി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഒ​രു മാ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ർ​ദേ​ശി​ച്ചു.
2022 ന​വം​ബ​ര്‍ 16ന് ​മു​ന​മ്പം ബീ​ച്ചി​ല്‍ ക​ണ്ടെ​ത്തി​യ പ​ള്ളി​പ്പു​റം കൈ​ത​വ​ള​പ്പി​ല്‍ സു​രേ​ഷി​ന്‍റെ മ​ക​ന്‍ ഗോ​കു​ലി​ന്‍റെ (21) മൃ​ത​ദേ​ഹ​ത്തോ​ട് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​ലീ​സ് സ​ര്‍​ജ​ന്‍ അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്ന് പ​ള്ളി​പ്പു​റം പു​ഴ​ക്ക​രേ​ട​ത്ത് പി.​എ​സ്. ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ള്ള കെ.​പി.​എ​ഫ്. 102 ഫോം ​മു​ന​മ്പം എ​സ്എ​ച്ച്ഒ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. ന​വം​ബ​ര്‍ 17ന് ​രാ​വി​ലെ 10.25ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ സ​ര്‍​ജ​ന്‍ ത​യാ​റാ​യി​ല്ല. 12.45 വ​രെ മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ വെ​യി​ല​ത്ത് കി​ട​ത്തി.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു റ​ഫ​ര്‍ ചെ​യ്യ​പ്പെ​ട്ട മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്യേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു. റ​ഫ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ പാ​ക​പ്പി​ഴ ഉ​ണ്ടാ​യാ​ല്‍ ത​ന്നെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മാ​വ​ണം അ​ത് പ​രി​ഹ​രി​ക്കേ​ണ്ട​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.