പ്ലാന്‍റ് നി​രീ​ക്ഷ​ണ​ത്തി​നാ​യി വാ​ച്ച​ര്‍ ട​വ​ര്‍
Thursday, March 23, 2023 12:42 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നാ​യി വാ​ച്ച് ട​വ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ബ്ര​ഹ്മ​പു​രം മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​വി​ടെ മു​ഴു​വ​ന്‍ സ​മ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കും. ഒ​പ്പം പ്ലാ​ന്‍റി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നും പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
ബ്ര​ഹ്മ​പു​ര​ത്ത് അ​ഗ്‌​നി​സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന രി​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ക്കാ​നും എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​വാ​നും കൂ​ടു​ത​ല്‍ ഫ​യ​ര്‍ ഹൈ​ഡ്ര​ന്‍റു​ക​ള്‍ ഒ​രു​ക്കു​വാ​നും ഫ​യ​ര്‍ വാ​ച്ച്മാ​ന്‍​മാ​രെ നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ അ​ഗ്‌​നി ര​ക്ഷാ​സേ​ന ത​യാ​റാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും കോ​ര്‍​പ​റേ​ഷ​നും സ​മ​ര്‍​പ്പി​ക്കും. അ​ടു​ത്ത​മാ​സം വീ​ണ്ടും യോ​ഗം ചേ​ര്‍​ന്ന് മേ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത് പു​രോ​ഗ​തി വി​ല​യി​രു​ത്തും.
കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മു​രു​കേ​ശ​ന്‍, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ. അ​ഷ​റ​ഫ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബാ​ബു അ​ബ്ദു​ള്‍ ഖാ​ദ​ര്‍, അ​ഗ്‌​നി ര​ക്ഷാ​സേ​നാ വി​ഭാ​ഗം റീ​ജ​ണ​ൽ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സു​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.