കാക്കനാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിയിലിരുന്ന യുവാവ് മരിച്ചു. ഇൻഫോപാർക്ക് ടി.സി.എസിലെ അസിസ്റ്റന്റ് സിസ്റ്റം എൻജിനിയർ കോഴിക്കോട് മുക്കം സ്വദേശി ചാലിയിൽ വീട്ടിൽ അലി സലീം ഇസ്മയിൽ (25) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴോടെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ കാക്കനാട് ഐഎംജി ജംഗ്ഷനിലായിരുന്നു അപകടം. യുവാവ് ഓടിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിൽ പിന്നിൽനിന്നു വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന കാറിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കാക്കനാട് സണ്‍റൈസ് ആശുപത്രിയിൽ ചികിത്സയിയിരിക്കെ, ഇന്നലെ പുലർച്ചെ 6.30 ന് മരണം സംഭവിച്ചു.