എം​പി​ഐ ജ​ന​കീ​യ സ്ഥാ​പ​ന​മാ​ക്കു​മെ​ന്ന് ചെയർമാൻ
Thursday, March 23, 2023 11:59 PM IST
കൂ​ത്താ​ട്ടു​കു​ളം: എം​പി​ഐ(​മീ​റ്റ് പ്രോ​ഡ​ക്ട്സ് ഓ​ഫ് ഇ​ന്ത്യ) ജ​ന​കീ​യ സ്ഥാ​പ​ന​മാ​ക്കി മാ​റ്റു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഇ.​കെ. ശി​വ​ൻ. ഇ​തോ​ടൊ​പ്പം പ​ഴ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് വി​പ​ണ​ന മേ​ഖ​ല​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ കൂ​ത്താ​ട്ടു​കു​ളം ഇ​ട​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​റ്റ് പ്രോ​ഡ​ക്ട്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കി​സാ​ൻ സ​ഭ ജി​ല്ല പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ഇ.​കെ. ശി​വ​ൻ. എം​പി​ഐ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഇ.​എ​സ്. ബി​ജു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ, ഉ​പാ​ധ്യ​ക്ഷ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭാം​ഗം ജി​ഷ ര​ഞ്ജി​ത്ത്, സി​പി​ഐ ജി​ല്ല സെ​ക​ട്ട​റി കെ.​എം. ദി​ന​ക​ര​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി എം.​എ. ഷാ​ജി, സി​പി​ഐ നേ​താ​ക്ക​ളാ​യ കെ.​എ​ൻ. ഗോ​പി, സി.​എ​ൻ. സ​ദാ​മ​ണി, എം.​എം. ജോ​ർ​ജ്, ജി​ൻ​സ​ണ്‍ വി. ​പോ​ൾ, എ.​എ​സ്. രാ​ജ​ൻ, ബി​നീ​ഷ് കെ. ​തു​ള​സി​ദാ​സ്, അം​ബി​ക രാ​ജേ​ന്ദ്ര​ൻ, ബീ​ന സ​ജീ​വ​ൻ, ബി​ജോ പൗ​ലോ​സ്, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. അ​ശോ​ക​ൻ, ബി​ജു പോ​ൾ, റെ​ജി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.