കൂ​വ​പ്പ​ടിയിൽ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന
Friday, March 24, 2023 12:02 AM IST
പെ​രു​മ്പാ​വൂ​ർ: ആരോഗ്യ സേവന മേഖലയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ് കൂവപ്പടി പഞ്ചായത്തിൽ വൈ​സ് പ്ര​സി​ഡന്‍റ് ബേ​ബി തോ​പ്പി​ലാ​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡന്‍റ് സി​ന്ധു അ​ര​വി​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 26.3 കോ​ടി രൂ​പ വ​ര​വും 24.13 കോ​ടി രൂ​പ ചി​ല​വും 2.17 കോ​ടി രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യ്ക്ക് 10 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. കോ​ട​നാ​ട് ആ​ശു​പ​ത്രി ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നും ആ​ശു​പ​ത്രി​ക്കു കീ​ഴി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്കും.​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു കീ​ഴി​ൽ പ​ഞ്ച​ക​ർ​മ കേ​ന്ദ്രം ആ​രം​ഭി​ക്കും ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ട സൗ​ക​ര്യം ഉ​ണ്ടാ​ക്കും. കൂ​ടാ​തെ വ​യോ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ സ്ത്രീ​ക​ൾ , ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും തു​ക നീ​ക്കി വ​ച്ചി​ട്ടു​ണ്ട്.
സ​മ്പൂ​ർ​ണ ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് 1 കോ​ടി 73 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി രണ്ടു കോ​ടി 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യാ​യ ക്ലീ​ൻ കൂ​വ​പ്പ​ടി ഗ്രീ​ൻ കൂ​വ​പ്പ​ടി പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കും. പൊ​തു ശ്മ​ശാ​നം ഈ ​വ​ർ​ഷം പ്രാ​വ​ർ​ത്തി​ക​മാ​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏഴു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കും.