സു​പ്രീം കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് പ്ര​ഭാ​ഷ​ണം ന​ട​ത്തും
Friday, March 24, 2023 12:08 AM IST
കൊ​ച്ചി: ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന​യെ​ന്ന നി​ല​യി​ല്‍ സ്വ​ത​ന്ത്ര നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ​രി​ണാ​മം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്ന് വൈ​കുന്നേരം നാ​ല​ര​യ്ക്ക് ഹൈ​ക്കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കേ​ര​ള ഹൈ​ക്കോ​ര്‍​ട്ട് അ​ഡ്വ​ക്കേ​റ്റ്‌​സ് അ​സോ​സി​യേ​ഷ​നും കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഡി​ബേ​റ്റ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കേ​ശ​വാ​ന​ന്ദ ഭാ​ര​തി കേ​സി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. ച​ട​ങ്ങി​ല്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കോ​ൺ​ഗ്ര​സ് അ​ടു​പ്പു​കൂ​ട്ടി
സ​മ​രം ന​ട​ത്തി

നെ​ടു​മ്പാ​ശേ​രി : പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പാ​ച​ക​വാ​ത​ത്തി​ന്‍റെ​യും വി​ല വ​ർ​ധ​ന​വി​നെ​തി​രേ കോ​ൺ​ഗ്ര​സ് ആ​വ​ണം​കോ​ട് 26 ആം ​ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വ​ണം​ക്കോ​ട്ട് അ​ടു​പ്പ് കൂ​ട്ടി സ​മ​രം ന​ട​ത്തി.
ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പി.കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.പി. ഡേ​വി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു കെ. ​മു​ണ്ടാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഗീ​ത ഉ​ണ്ണി, വി.എ. പ​ത്മ​നാ​ഭ​ൻ, ബി​ജു പ​യ്യ​പ്പി​ള്ളി, നി​ഷാ ലി​ൻ​സ്, കെ.ഒ. തോ​മ​സ്, ബൈ​ജു മ​ണ​പ്പു​റം, സു​ധീ​ർ വേ​ണാ​ള​കു​ടി, ലി​സി യോ​ഹ​ന്നാ​ൻ, പി.വി. റെ​ജി , കെ.ജെ. മാ​ർ​ട്ടി​ൻ , റോ​യ് പ​യ്യ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.