ആ​ദ​ര​വ്-2023 മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം
Friday, March 24, 2023 12:08 AM IST
നെ​ടു​മ്പാശേ​രി : വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ജ​യ​വും കാ​ർ​ഷി​ക രം​ഗ​ത്ത് നൂ​ത​ന ആ​ശ​യ​ങ്ങ​ളും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ർ​ക്ക​ന്‍റ​യി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ്-2023 മെ​രി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കാ​ർ​ഷി​ക രം​ഗ​ത്ത് വ്യ​ത്യ​സ്ത കൃ​ഷി​ക​ളി​ലാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന മാ​തൃ​ക ക​ർ​ഷ​ക​ർ​ക്ക് ക​ർ​ഷ​ക മി​ത്ര അ​വാ​ർ​ഡു​ക​ളും, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ​ഹ​ക​ര​ണ പ്ര​തി​ഭാ പു​ര​സ്കാ​ര​ങ്ങ​ളോ​ടൊ​പ്പം സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​മാ​ണ് ന​ൽ​കി​യ​ത്.
ക​രി​യാ​ട് യൂ​ണി​റ്റി​ലെ വ്യാ​പാ​രി​യും മ​ർ​ക്ക​ന്‍റെ​യി​ൽ സൊ​സൈ​റ്റി അം​ഗ​വു​മാ​യ സി​ന്ധു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൾ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പി.​യു. അ​ള​ക​യ്ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ സ​ഹ​ക​ര​ണ പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​ര​വ്-2023 സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​
മ​ർ​ക്കന്‍റെ​യി​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ആർ. സ​രി​ത അ​ധ്യക്ഷ​യാ​യി​രു​ന്നു. ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, ബി​ന്നി ത​രി​യ​ൻ, ടി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, വി.​എ.​ ഖാ​ലി​ദ്, എ​ൻ.​എ​സ്. ഇ​ള​യ​ത്, പി.കെ. എ​സ്തോ​സ്, കെ.​ജെ. ഫ്രാ​ൻ​സി​സ്, ബൈ​ജു ഇ​ട്ടൂ​പ്പ്, പി.ടി.​ ജേ​ക്ക​ബ്, പി.ജെ. ജോ​യ്, ആ​ർ.​ അ​നി​ൽ, സു​ബ്ര​ഹ്മ​ണ്യ​ൻ, ഷൈ​ബി ബെ​ന്നി, ഗി​രി​ജ ര​ഞ്ജ​ൻ, ബീ​ന സു​ധാ​ക​ര​ൻ, മാ​യ പ്ര​കാ​ശ​ൻ, സു​നി​ത ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.