വ​ല്ലാ​ർ​പാ​ടം പ​ള്ളി​യി​ൽ ജൂ​ബി​ലി സ്മാ​ര​കം ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, March 24, 2023 12:08 AM IST
കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം പ​ള്ളി​യു​ടെ മ​ഹാ ജൂ​ബി​ലി സ്മാ​ര​ക​മാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ സൗ​ക​ര്യ​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാസ്ഥാ​പ​നം വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.
ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ, ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, ഫാ. ​ഡി​നോ​യ് റി​ബേ​രോ, ഫാ. ​നി​ജു ജോ​സ​ഫ്, ഫാ. ​മി​ഥു​ൻ ജോ​സ​ഫ് ചെ​മ്മാ​യ​ത്ത്, ഫാ. ​സി​നു ച​മ്മ​ണി​ക്കോ​ട​ത്ത്, ഫാ. ​ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് മ​ണ​പ്പ​റ​മ്പി​ൽ, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. അ​ക്ബ​ർ, സി​സ്റ്റ​ർ സ​ലോ​മി, എ​ൽ​സി ജോ​ർ​ജ്, പി.​ആ​ർ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മൂ​ന്നു ദി​വ​സ​ത്തെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡോ. ​ക​ള​ത്തി​പ്പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.
പ​ള്ളി​യു​ടെ മ​ഹാ​ജൂ​ബി​ലി 2024 ൽ ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.