വാഴക്കുളം : പാചകവാതക വിലവർധനവിനെതിരെ കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.
വിറക് ഉപയോഗിച്ച് അടുപ്പുകൂട്ടിയാണ് പ്രതിഷേധിച്ചത്. എഐസിസി അംഗം ജോസഫ് വാഴയ്ക്കൻ ധർണ ഉദ്ഘാടനം ചെയ്തു. കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, ആൻസി ജോസ്, സമീർ കോണിക്കൽ, ജിന്റോ ടോമി, സാന്റോസ് മാത്യു, ജോണ്സണ് തോമസ്, ജിമ്മി തോമസ്, എം.ജി. ഷാജി, വി.കെ. ഇബ്രാഹിം, ജോർജ് പത്രോസ്, സാജു കണ്ണാറന്പിൽ, ടിന്േറാ ജോസ്, ബിന്ദു ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
പോത്താനിക്കാട്: ജനാധിപത്യത്തെ കശാപ്പുചെയ്യുകയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവൂർ കവലയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കോണ്ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലുഷാദ് അധ്യക്ഷത വഹിച്ചു.
മാണി പിട്ടാപ്പിള്ളിൽ, ഷെജി ജേക്കബ്, ടൈഗ്രീസ് ആന്റണി, സിജോ ജോണ്, സായി തോമസ്, മിൽസി ഷാജി, നൈസ് എൽദോ, ഹരീഷ് രാജപ്പൻ എന്നിവർ പ്രസംഗിച്ചു.