പി​റ​വത്ത് അ​ടി​സ്ഥാ​ന മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന
Friday, March 24, 2023 11:34 PM IST
പി​റ​വം: ആ​രോ​ഗ്യം, കൃ​ഷി, ശു​ചി​ത്വ മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു പി​റ​വം ന​ഗ​ര​സ​ഭാ ബ​ജ​റ്റ്. 39,11,73,969 രൂ​പ വ​ര​വും 38,29,88,618 രൂ​പ ചെ​ല​വും 82,05,351 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​വ​ത​രി​പ്പി​ച്ച​ത്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ൽ​ക്കൃ​ഷി സ​ബ്സി​ഡി​ക്കാ​യി 30 ല​ക്ഷം, ലൈ​ഫ് പ​ദ്ധ​തി 1.4 കോ​ടി, പ്ര​സ​വ ര​ക്ഷ​യ്ക്ക് 80 ല​ക്ഷം, ആ​ശു​പ​ത്രി​ക​ൾ​ക്ക് 1.7 കോ​ടി, താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണം മൂ​ന്നു കോ​ടി, വീ​ട്ടു​പ​ടി​ക്ക​ൽ ഫി​സി​യോ​തെ​റാ​പ്പി സേ​വ​നം 12.5 ല​ക്ഷം,തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ര​ണ്ട് കോ​ടി, അ​ങ്ക​ണ​വാ​ടി ഭ​ക്ഷ​ണ പ​ദ്ധ​തി എ​ട്ടു ല​ക്ഷം,അ​മൃ​ത് 20 പ​ദ്ധ​തി​ക്കാ​യി 4.53 കോ​ടി, കൃ​ഷി​ക്കും ചെ​റു വ്യ​വ​സാ​യ​ത്തി​നും 1.62 കോ​ടി, സ്കൂ​ൾ ന​വീ​ക​ര​ണം 15 ല​ക്ഷം ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട്, ട​ർ​ഫ് 15.30 ല​ക്ഷം, ക​ക്കാ​ട്, കോ​ട്ട​പ്പു​റം പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി അ​ർ​ബ​ൻ വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ൾ​ക്ക് 81 ല​ക്ഷം, ശു​ചി​ത്വം-​മാ​ലി​ന്യ സം​സ്ക​ര​ണം 4.95 കോ​ടി, ജ​ന​റ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​നം പു​ന​രു​ദ്ധാ​ര​ണം 70 ല​ക്ഷം എന്നിങ്ങനെയാണ് തുകകൾ വകയിരുത്തിയിട്ടുള്ളത്.
ഭി​ന്ന​ശേ​ഷി കി​ട​പ്പു​രോ​ഗി പ​രി​പാ​ല​നം പ്ര​തി​മാ​സം 2,500 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി 7.30 ല​ക്ഷം, പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ധു​നി​ക അ​ടു​ക്ക​ള - 27 ല​ക്ഷം, വ​നി​ത വി​ക​സ​നം 22 ല​ക്ഷം, വ​യോ​ജ​ന ക്ഷേ​മം 14 ല​ക്ഷം, അ​ഗ​തി-​ആ​ശ്ര​യ പ​ദ്ധ​തി ഒ​മ്പ​ത് ല​ക്ഷം കു​ട്ടി​ക​ളു​ടെ ക്ഷേ​മം 41 ല​ക്ഷം, ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പ് 13 ല​ക്ഷം, സേ​വ​ന മേ​ഖ​ല 1.04 കോ​ടി, റോ​ഡു നി​ർ​മാ​ണം-3.98 കോ​ടി, ഇ​ട​പ്പ​ള്ളി​ച്ചി​റ കു​ളം ന​വീ​ക​ര​ണം 55 ല​ക്ഷ​ം എന്നീ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തി.