ക്ലീ​ൻ മൂ​വാ​റ്റു​പു​ഴ കാ​ന്പ​യി​ൻ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, March 24, 2023 11:34 PM IST
മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​യ മാ​തൃ​ക ന​ഗ​ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക്ലീ​ൻ മൂ​വാ​റ്റു​പു​ഴ എ​ന്ന സം​ഘ​ട​ന അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​സ​ഭ​യും ഹ​രി​ത ക​ർ​മ​സേ​ന​യും സം​യു​ക്ത​മാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യെ അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ കാ​ര്യ​ക്ഷ​മ​മാ​യ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം നി​ർ​വ​ഹി​ക്കു​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ വാ​ർ​ഡു​ക​ൾ​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. ‌
നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​പ്പാ​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലെ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 30,000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 20,000 രൂ​പ ഇ​തോ​ടൊ​പ്പം ഫ​ല​ക​ങ്ങ​ളും ന​ൽ​കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പാ​രി​തോ​ഷി​ക​ങ്ങ​ളും ഫ​ല​ക​ങ്ങ​ളും ന​ൽ​കും.
ഓ​ഗ​സ്റ്റ് 15ന് ​മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന പൊ​തു​ച​ട​ങ്ങി​ൽ സ​മ്മാ​ന​ദാ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച് പാ​രി​തോ​ഷി​ക​ങ്ങ​ളും ഫ​ല​ക​ങ്ങ​ളും ന​ൽ​കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നു വേ​ണ്ടി വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ക്ലീ​ൻ മൂ​വാ​റ്റു​പു​ഴ എ​ന്ന സം​ഘ​ട​ന​യ്ക്ക് വേ​ണ്ടി റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളമാണ് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചത്.