വിസാറ്റിൽ കംപ്യൂട്ടർ ല​ബോ​റ​ട്ട​റി തുറന്നു
Friday, March 24, 2023 11:36 PM IST
ഇ​ല​ഞ്ഞി : വി​സാ​റ്റ് എ​ൻ​ജി​നീ​റിം​ഗ് കോ​ള​ജ് പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കംപ്യൂട്ടർ സ്കി​ൽ ഹ​ബ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പു​തി​യ കംപ്യൂട്ടർ ല​ബോ​റ​ട്ട​റി കോ​ള​ജ് ഡ​യ​റ​ക്ട​ർ റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ പ്ര​മോ​ദ് നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി പ്ര​കാ​രം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ അ​ര​ക്ഷി​ത​മാ​യ യു​വ ത​ല​മു​റ​യു​ടെ തൊ​ഴി​ൽ വി​ക​സ​ന​വും നൈ​പു​ണ്യ​വും ല​ക്ഷ്യ​മാ​ക്കി​യാ​ണ് കംപ്യൂട്ടർ ല​ബോ​റ​ട്ട​റി സ്കി​ൽ ഹ​ബ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ഈ ​വ​ർ​ഷം 240 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ക​യു​ണ്ടാ​യ അ​വ​സ​ര​ത്തി​ലാ​ണ് കംപ്യൂട്ടർ ഹ​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​കെ.​ജെ. അ​നൂ​പ്, ര​ജി​സ്ട്രാ​ർ പ്ര​ഫ. പി. ​സു​ബി​ൻ, കംപ്യൂട്ടർ വ​കു​പ്പ് മേ​ധാ​വി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ദി​വ്യ നാ​യ​ർ, ഡീ​ൻ ലെ​ഫ്റ്റ​ന​ന്‍റ് ഡോ. ​ടി.​ഡി. സു​ബാ​ഷ്, മ​റ്റു വ​കു​പ്പ് അ​ധ്യ​ക്ഷരാ​യ റ്റി​മി തോ​മ​സ്, എം. ​ര​മേ​ശ്, ഷീ​ജ ഭാ​സ്ക​ർ, ഷീ​ന ഭാ​സ്ക​ർ, അ​ഖി​ൽ ബെ​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.