മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി
Friday, March 24, 2023 11:36 PM IST
നെ​ടു​മ്പാ​ശേ​രി: പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​കീ​യ കാ​മ്പെ​യി​നി​ലൂ​ടെ മാ​ലി​ന്യ മു​ക്ത​മാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​വ​ര്‍​ക്കെ​തി​രെ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ആ​രം​ഭി​ച്ചു. എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു പോ​കു​ന്ന വി​ഐ​പി റോ​ഡി​ലും ദേ​ശീ​യ പാ​ത​യ്ക്കി​രു​വ​ശ​വും കി​റ്റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തി​യ​വ​രി​ല്‍ നി​ന്നും 5000 രൂ​പ വീ​തം പി​ഴ​ശി​ക്ഷ ചു​മ​ത്തി . 40000 രൂ​പ ഈ ​ഇ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ചു.
തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും രാ​ത്രി​കാ​ല സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പൊ​തു ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കും, കാ​ന​ക​ളി​ലേ​ക്കും മാ​ലി​ന്യ​ക്കു​ഴ​ലു​ക​ള്‍ തു​റ​ന്നു വ​ച്ചി​ട്ടു​ള​ള വീ​ടു​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ശോ​ധ​ന ന​ട​ത്തും . ഇ​ക്കാ​ര്യ​ത്തി​ൽ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ഞ്ഞ് അ​റി​യി​ച്ചു.