അ​ടി​വ​സ്ത്ര​ പ​രി​ശോ​ധ​ന: ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പ​ണം
Friday, March 24, 2023 11:39 PM IST
കൊ​ച്ചി: സ്‌​കൂ​ളി​ല്‍ വ​ച്ച് അ​ഞ്ചാം​ക്ലാ​സു​കാ​ര​ന്‍റെ അ​ടി​വ​സ്ത്ര​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് എ​റ​ണാ​കു​ളം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ ഒ​രു അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടി​വ​സ്ത്ര​പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി അ​ടി​വ​സ്ത്രം ധ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍​ന്ന് മ​റ്റു കു​ട്ടി​ക​ളു​ടെ മു​മ്പി​ല്‍​വ​ച്ച് അ​ധ്യാ​പി​ക ഈ ​കു​ട്ടി​യെ ക​ളി​യാ​ക്കി​യെ​ന്നും ഇ​തി​ല്‍ മ​നം​നൊ​ന്ത് കു​ട്ടി സ്‌​കൂ​ളി​ല്‍ വ​രാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്: 'സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ​യും മാ​നേ​ജ്‌​മെ​ന്‍റി​നെ​യും വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പ​രാ​തി ന​ല്‍​കി​യ​തി​നെ​തു​ട​ര്‍​ന്ന് ആ​ലു​വ എ​ഇ​ഒ, സ്‌​കൂ​ളി​ലെ​ത്തി​യെ​ങ്കി​ലും കു​ട്ടി​ക​ളി​ല്‍ നി​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​തെ മ​ട​ങ്ങി​പ്പോ​യി. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ഡി​ഡി​ഇ​യെ നേ​രി​ല്‍​ക​ണ്ട് വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ച്ചി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല'.