ഫു​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ ന​ല്കി
Friday, March 24, 2023 11:39 PM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷ​ിക പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ഫു​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ 38 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​യി 152000 രൂ​പ ചെ​ല​വി​ലാ​ണ് ഇ​വ ന​ല്കി​യ​ത്. ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 23-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ജു​ഡി​റ്റി​ന് ആദ്യ കണ്ടെയ്നർ കൈമാറി. പ​ഞ്ചാ​യ​ത്തംഗം വി.​ബി. ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, നി​റ്റാ സാ​ബ, എ​സ്. ഷാ​ജി, സ​ഞ്ജ​യ് ഹ​ക്കിം, ഷി​ജി, സ​മീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക ധ​ർ​ണ ഇ​ന്ന്

ചേ​ന്ദ​മം​ഗ​ലം: കോ​ട്ട​യി​ൽ കോ​വി​ല​കം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സി​ന് മു​ന്നി​ൽ ഇന്ന് രാ​വി​ലെ 10ന് ​ക്ഷീ​ര ക​ർ​ഷ​ക​ർ ധ​ർ​ണ ന​ട​ത്തും.