ക​രി​ഞ്ഞു​ണ​ങ്ങി കാ​ര്‍​ഷി​ക മേ​ഖ​ല
Friday, March 24, 2023 11:59 PM IST
വ​ര​ള്‍​ച്ച ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഘാ​തം ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ​യാ​ണ്. കനത്ത ചൂ​ടിലും വ​ര​ള്‍​ച്ചയിലും വ​ന്‍ നാ​ശ​ന​ഷ്ട​മാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല​ നേരിടുന്നത്. പൊള്ളുന്ന ചൂടിൽ പണിയെടുക്കുന്ന കർഷകർ ഉച്ചയോടെ തളർന്നു പോവുകയാണ്. വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത​ത് പ​ച്ച​ക്ക​റി ഉൾപ്പെടെയുള്ള എല്ലാ കൃ​ഷി​കളെ​യും ബാ​ധി​ച്ചു. റന്പൂട്ടാൻ, ജാതി, പ്ലാവ്, തെ​ങ്ങ്, റ​ബ​ര്‍ എന്നിവയെല്ലാം ഉണങ്ങിത്തുടങ്ങി.

പു​ഴ​ക​ളെ ആ​ശ്ര​യി​ച്ച് കൃ​ഷി ചെയ്യുന്ന മേ​ഖ​ല​ക​ളി​ല്‍ പോ​ലും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഉ​ള്‍​നാ​ട​ന്‍, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യെ​യും ചൂ​ടും വ​ര​ള്‍​ച്ച​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ചാ​ല​ക്കു​ടി ഇ​ട​തു​ക​ര ക​നാ​ലി​ന്‍റെ വാ​ല​റ്റ​ത്തു​ള്ള പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കോ​ടു​ശേ​രി, എ​ള​വൂ​ര്‍, മാ​മ്പ്ര, പു​ളി​യ​നം, പീ​ച്ചാ​നി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ക​നാ​ല്‍ വെ​ള്ളം എ​ത്തു​ന്നി​ല്ല.
ഇ​തുമൂ​ലം പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ജാ​തി​മ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. മൂ​പ്പെ​ത്താ​റാ​യ ജാ​തി​ക്കാ​യ വ​ന്‍​തോ​തി​ല്‍ കൊ​ഴി​ഞ്ഞു വീ​ണു തു​ട​ങ്ങി.
ന​ന​യ്ക്കാ​ന്‍ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ വാ​ഴ​ക​ളും വാ​ടി ഒ​ടി​ഞ്ഞു വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്. മേ​ല്‍ മ​ണ്ണി​ലെ ചൂ​ടേ​റ്റ് വേ​രു​ക​ള്‍ ഉ​ണ​ങ്ങി വാ​ഴ തൈ​ക​ൾ ന​ശി​ക്കു​ക​യാ​ണ്. റം​ബൂ​ട്ടാ​ന്‍ കൃ​ഷി​യെ​യും ചൂ​ട് കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നാ​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ലയ്ക്ക് വ​ന്‍ നാ​ശ​ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രും.
പ​ച്ച​ക്ക​റികൾക്കു വാട്ടം
പ​ച്ച​ക്ക​റി കൃ​ഷി മേ​ഖ​ല​യെ​യാ​ണ് ചൂ​ട് ഏ​റെ ബാ​ധി​ച്ച​ത്. വെ​ണ്ട​യും വ​ള്ളി​പ്പ​യ​റും പ​ട​വ​ല​വും വെ​ള്ള​രി​യു​മൊ​ക്കെ അ​ട​ങ്ങു​ന്ന വ​ലി​യ കൃ​ഷി​യി​ട​ങ്ങ​ളും വീ​ടു​ക​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട പ​ച്ച​ക്ക​റി വി​ള​ക​ള്‍ കൃ​ഷി ചെ​യ്യു​ന്ന അ​ടു​ക്ക​ളത്തോ​ട്ട​ങ്ങ​ളെ​യു​മൊ​ക്കെ ചൂ​ട് കാ​ര്യ​മാ​യി ബാ​ധി​ച്ചു.
പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​ത് മാ​ത്ര​മ​ല്ല, വി​ള​ന​ഷ്ട​വും ക​ര്‍​ഷ​ക​രെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ചൂ​ട് കൂ​ടി വി​ള​ക​ള്‍ പാ​ക​മാ​കും മു​ന്‍​പ് ത​ന്നെ എ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി കൊ​ഴി​യു​ക​യാ​ണ്. മു​ട​ക്കുമു​ത​ല്‍ പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്ന് ക​ര്‍​ഷ​ക​ർ പ​റ​യു​ന്നു.
പാ​ൽ ഉ​ത്പാ​ദ​നം
കു​റ​ഞ്ഞു
ചൂ​ട് കൂ​ടി​യ​തോ​ടെ ക്ഷീ​ര​മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. പാ​ൽ ഉ​ത്പാ​ദ​നം പ​കു​തി​യാ​യി കു​റ​ഞ്ഞു. ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ കൊ​ണ്ടു​വ​രു​ന്ന പാ​ലി​ന്‍റെ അ​ള​വ് പ​കു​തി​യാ​യി. ക​ന​ത്ത ചൂ​ടി​ല്‍ പ​ച്ച​പ്പു​ല്ല് കി​ട്ടാ​ക്ക​നി​യാ​യി . അ​ത്യു​ഷ്ണം താങ്ങാനാ​കാ​തെ പ​ശു​ക്ക​ള്‍ ച​ത്തു​വീഴുന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ട്. ചൂ​ട് കൂ​ടു​ന്ന മാ​സ​ങ്ങ​ളി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​യി സ​ര്‍​ക്കാ​ര്‍ എ​ന്തെ​ങ്കി​ലും സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ലി​ത്തീ​റ്റ​യ്ക്കും വൈ​ക്കോ​ലി​നും ഇ​പ്പോ​ൾ വി​ല കൂ​ടു​ത​ലാ​ണ്. വേ​ന​ല്‍ തു​ട​ര്‍​ന്നാ​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ​യും കൈ​പൊ​ള്ളും.
റ​ബ​റി​നും പി​ടി​ച്ചു
നി​ല്‍​ക്കാ​നാ​കു​ന്നി​ല്ല
ചൂ​ട് അ​ങ്ങ​നെ​യ​ങ്ങ് ത​ള​ർ​ത്താ​ത്ത റ​ബ​ര്‍ കൃ​ഷി​ക്ക് ഇ​ത്ത​വ​ണ ക​രു​ത്ത് ക്ഷ​യി​ച്ച പോ​ലെ​യാ​ണ്. ക​ന​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് ഇ​ല​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി. പാ​ല്‍ ല​ഭ്യ​ത​യും കാ​ര്യ​മാ​യി കു​റ​ഞ്ഞു. ടാ​പ്പിം​ഗ് പ​കു​തി​യോ​ളം കു​റ​ഞ്ഞ​ത് റ​ബ​ര്‍ ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. പു​ത​യി​ടീ​ല്‍ പ്ര​തി​രോ​ധം കാ​ര്യ​മാ​യ ഫ​ലം കാ​ണു​ന്നി​ല്ല. ചെ​റു തൈ​ക​ളി​ല്‍ വെ​ള്ള​പൂ​ശി സൂ​ര്യ​പ്ര​കാ​ശ​വും ചൂ​ടും ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.
പൊള്ളിപ്പൊളിഞ്ഞ്
കൈ​ത​ച്ച​ക്ക കൃ​ഷി
കൈ​ത​ച്ച​ക്ക കൃ​ഷി​ക്ക് വേ​ന​ല്‍​ക്കാ​ല​മാ​ണ് ഏ​റെ അ​നു​യോ​ജ്യ​മെ​ങ്കി​ലും ചൂ​ട് പ​രി​ധി​വി​ട്ടാ​ൽ വി​ള​ക​ളെ ബാ​ധി​ക്കും. ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്നാ​ലും കൈ​ത​ച്ച​ക്ക കൃ​ഷി​യു​ടെ താ​ളം തെ​റ്റും. ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കൊ​ക്കെ വി​ള​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന സ​മ​യ​മാ​ണ് വേ​ന​ൽക്കാ​ലം.
ചൂ​ട് കൂ​ടി​യ​ത് മൂ​ലം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ കൈ​ത​ച്ച​ക്ക കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​ണ്. ച​ക്ക​യുണ്ടാകുന്ന ഞെ​ടു​പ്പി​ല്‍ വി​രി​ച്ചി​ല്‍ സം​ഭ​വി​ച്ച് ച​ക്ക ഒ​ടി​ഞ്ഞു​പോ​കു​ന്ന സ്ഥി​തി വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്നു.
ചൂ​ടു​കാ​ര​ണം കൈ​ത​ച്ച​ക്ക​യു​ടെ പൂ​വ് വാ​ടി പൊ​ട്ട​ലു​ണ്ടാ​യി ച​ക്ക​യു​ടെ വ​ള​ര്‍​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ല്‍ കൈ​ത​ച്ചെ​ടി​ക​ള്‍​ക്കു ത​ണ​ലേ​കാ​നാകുന്ന തെ​ങ്ങോ​ല​ക​ളു​ടെ ല​ഭ്യ​തക്കുറ​വും ക​ര്‍​ഷ​ക​രെ വ​ല​യ്ക്കു​ന്നു. വ​ന്‍​കി​ട കൃ​ഷി​ക്കാ​ര്‍ പ്ലാ​സ്റ്റി​ക് ചേ​ര്‍​ന്ന ത​ണ​ല്‍ വ​ല​ക​ള്‍ വി​രി​ച്ചാ​ണു ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്.
തെങ്ങിനും രക്ഷയില്ല
താ​പ​നി​ല പ​ര​മാ​വ​ധി 29 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ആ​യാ​ലും നാ​ളി​കേ​ര കൃ​ഷി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ചൂ​ടും വ​ര​ള്‍​ച്ച​യും നാ​ളി​കേ​ര മേ​ഖ​ല​യെ ദോ​ഷ​മാ​യി ബാ​ധി​ച്ചെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഓ​ല​ക​ളും പൂ​ക്കു​ല​ക​ളും ക​രി​ഞ്ഞു​ണ​ങ്ങി. ഫം​ഗ​സ് ബാ​ധ​യും വെ​ള്ളീ​ച്ച ആ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​യ​തോ​ടെ തേ​ങ്ങ ഉ​ത്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​തേ ദു​ര​വ​സ്ഥ​യാ​ണ് ക​വു​ങ്ങ് കൃ​ഷി​ക്കും.
വാ​ര്‍​ഷി​ക ശ​രാ​ശ​രി താ​പ​നി​ല സ​മീ​പ​കാ​ല​ത്ത് ഉ​യ​ര്‍​ന്ന​ത് തെ​ങ്ങു​കൃ​ഷി​യെ ദോ​ഷ​ക​ര​മാ​യി ബാധി​ച്ച​തെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ല്‍. ജി​ല്ല​യി​ല്‍ തീ​ര​മേ​ഖ​ല ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി താ​പ​നി​ല 34 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ്. ഇ​താ​കാം വി​ള​നാ​ശ​ത്തി​ന് കാ​ര​ണ​മെ​ന്നും ഗ​വേ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
പൗ​ള്‍​ട്രി ക​ര്‍​ഷ​ക​ർക്കും
പ്രതിസന്ധി
ചൂ​ട് കൂ​ടി​യ​തോ​ടെ പൗ​ൾ​ട്രി ക​ര്‍​ഷ​ക​രും വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ന​ത്ത ചൂ​ടും വേ​ന​ല്‍​ക്കാ​ല രോ​ഗ​ങ്ങ​ളും കാ​ര​ണം കോ​ഴി​ക​ള്‍ ച​ത്തൊ​ടു​ങ്ങു​ക​യാ​ണ്. താ​പ​നി​ല വ​ര്‍​ധി​ച്ച​തി​നാ​ല്‍ ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞു.

പ​ര​മ്പ​ര തു​ണ​യാ​യി ഹോം ​ഗ​ര്‍​ഡു​ക​ള്‍​ക്ക് വെ​യി​ല്‍ സൂ​ര​ക്ഷ
നി​ര്‍​ബ​ന്ധം

കൊ​ച്ചി: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​ന്ന ദീ​പി​ക​യു​ടെ പ​ര​മ്പ​ര ഹോം ​ഗാ​ര്‍​ഡു​ക​ള്‍​ക്ക് തു​ണ​യാ​യി. വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ൻ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ പൊ​ള്ളു​ന്ന വെ​യി​ലി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന ഹോം ​ഗാ​ര്‍​ഡു​ക​ളെ നേ​രി​ല്‍ക്കണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. തൊ​ഴി​ല്‍ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള സ​മ​യ ക്ര​മീ​ക​ര​ണം പാ​ലി​ക്ക​ണ​മെ​ന്ന് ഹോം ​ഗാ​ര്‍​ഡു​ക​ള്‍​ക്കും ഇ​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് നി​യോ​ഗി​ച്ച് ട്രാ​ഫി​ക് പോ​ലീ​സി​നും നി​ര്‍​ദേ​ശം ന​ല്‍​കി. വെ​യി​ല്‍ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.
ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ല്‍​ക്കു​ന്ന ജോ​ലി​ക​ള്‍ ചെ​യ്യ​രു​തെ​ന്ന തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം ഹോം ​ഗാ​ര്‍​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ല​യി​രു​ത്തി.
ഇ​വ​ര്‍​ക്ക് വെ​യി​ല്‍ നേ​രി​ട്ട് ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ കു​ട​യോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കി​യി​രു​ന്നു​മി​ല്ല. ഇ​ത് ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​യി ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി മ​ട​ങ്ങി. തു​ട​ര്‍​ന്നും നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചു.