ഉത്തരവാദികള്‍ മുന്‍ യുഡിഎഫ് ഭരണസമിതി: എല്‍ഡിഎഫ്
Friday, March 24, 2023 11:59 PM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ തീ​പി​ടി​ത്ത​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ത്ത​ര​വാ​ദി​ക​ള്‍ മു​ന്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യും മു​ന്‍ മേ​യ​ര്‍ ടോ​ണി ച​മ്മ​ണി​യു​മാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ്. ജൈ​വ മാ​ലി​ന്യം മാ​ത്രം കൊ​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്ന ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും ത​ള്ളി​ത്തു​ട​ങ്ങി​യ​ത് 2010ല്‍ ​ടോ​ണി ച​മ്മ​ണി മേ​യ​റാ​യ ശേ​ഷ​മാ​ണ്.
2008ല്‍ ​മേ​യ​ര്‍ മേ​ഴ്‌​സി വി​ല്യം​സും ഡെ​പ്യു​ട്ടി മേ​യ​ര്‍ മ​ണി​ശ​ങ്ക​റും സീ​റോ വേ​സ്റ്റ് സി​റ്റി​ക്കു​ള്ള അ​വാ​ര്‍​ഡ് കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​താ​ണ്. അ​ന്ന് ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ഡെ​പ്യു​ട്ടി ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ്ര​ഹ്മ​പു​ര​ത്ത് യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​റു​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം അ​ട്ടി​മ​റി​ച്ച​ത് ടോ​ണി ച​മ്മ​ണി​യാ​ണെ​ന്നും നേ​താ​ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ടോ​ണി ച​മ്മ​ണി​യും സൗ​മി​നി ജെ​യി​നും മേ​യ​റാ​യ 10 വ​ര്‍​ഷ​ത്തെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​യ​തെ​ന്നും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ന്‍, ജ​ന​താ​ദ​ള്‍-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​ബ്ബാ​ര്‍ ത​ച്ച​യി​ല്‍ എ​ന്നി​വ​രും പത്രസ മ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.