പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കു പ​രി​ശീ​ല​നം
Sunday, March 26, 2023 12:20 AM IST
കൊ​ച്ചി: ജി​ല്ലാ​ത​ല പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കാ​യി നു​വാ​ല്‍​സി​ല്‍ ഏ​ക​ദി​ന പരിശീലന ശി​ല്പ​ശാ​ല​ സംഘടിപ്പിച്ചു. ഉ​ദ്ഘാ​ട​നം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കെ.​ ഗോ​പാ​ല​കൃ​ഷ്ണകു​റു​പ്പ് നി​ര്‍​വ​ഹി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ള്‍​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അദ്ദേഹം പറഞ്ഞു. എം.​കെ. ദാ​മോ​ദ​ര​ന്‍ അ​ന്താ​രാ​ഷ്ട്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍​സ് ടി.​എ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീസ് അ​ബ്ര​ഹാം മാ​ത്യു, മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ​ര്‍​ജ​ന്‍ ഡോ.​ ഹി​തേ​ഷ് ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.