പൊ​തു ഇ​ട​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മ​ന്ത്രി
Sunday, March 26, 2023 12:20 AM IST
ക​ള​മ​ശേ​രി: പൊ​തു ഇ​ട​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ഗ്ര​ന്ഥ​ശാ​ല​ക​ള്‍​ക്ക് "ഒ​പ്പം ക​ള​മ​ശേ​രി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ളും കം​പ്യൂ​ട്ട​റു​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ഗ്ര​ന്ഥ​ശാ​ല​ക​ളെ​യും ഡി​ജി​റ്റ​ല്‍ ആ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​സാ​റ്റി​ലെ മി​നി​ഹാ​ള്‍ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ കു​സാ​റ്റ് പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പി.​ജി. ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി. വീ​രാ​ന്‍​കു​ട്ടി, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ന്ദ്ര​ന്‍, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം അ​ഡ്വ. കെ.​എ​ന്‍. മോ​ഹ​ന​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ 24 ഗ്ര​ന്ഥ​ശാ​ല​ക​ളി​ലേ​ക്കാ​യി നാ​ലു​ല​ക്ഷം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടൊ​പ്പം പ​ത്ത് ഗ്ര​ന്ഥ​ശാ​ല​ക​ള്‍​ക്ക് കെ​ല്‍​ട്രോ​ണു​മാ​യി സ​ഹ​ക​രി​ച്ച് ക​മ്പ്യൂ​ട്ട​റും പ്രി​ന്‍റ​റും ന​ല്‍​കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷം പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.