ഉ​ദ്ഘാ​ട​ന യോ​ഗം അ​നു​മോ​ദ​ന യോ​ഗ​മാ​യി
Sunday, March 26, 2023 12:21 AM IST
ആ​ലു​വ: കു​ടും​ബ​ക്കോ​ട​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​ക​നെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങുകൂ​ടി​യാ​യി. ഉ​ദ്ഘാ​ട​ക​നാ​യ ഹൈ​ക്കോ​ട​തി ജഡ്ജി ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​നെ പാ​ട്ന ചീ​ഫ് ജ​സ്റ്റി​സ് ആ​യി നി​യ​മി​ച്ച സ​ന്തോ​ഷം പ​ങ്കി​ട്ടാ​ണ് സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളും അ​ഭി​ഭാ​ഷ​ക​രും അ​നു​മോ​ദ​ന​വു​മാ​യെ​ത്തി​യ​ത്.

ചു​മ​ത​ല ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ​ദ​വി​യി​ലെ​ത്തും മു​മ്പേ ന​ട​ക്കു​ന്ന അ​വ​സാ​ന​ത്തെ ച​ട​ങ്ങാ​യി ആ​ലു​വ​യി​ലേ​ത് മാ​റി. യു​സി കോ​ള​ജി​ൽ നി​ന്നും ര​സ​ത​ന്ത്ര ബി​രു​ദം എ​ടു​ത്തി​ട്ടു​ള്ള ജ​സ്റ്റി​സ് ആ​ലു​വ​യി​ലേ​യും മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യ​ലേ​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.