പി​റ​വ​ത്ത് സൗ​ജ​ന്യ​മാ​യി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ ന​ൽ​കി
Monday, March 27, 2023 12:47 AM IST
പി​റ​വം: ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 29 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് പ​ദ്ധ​തി​യി​ലെ ബ​യോ ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ലാ​ന്‍റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു.
ഒ​രു യൂ​ണി​റ്റി​ന് 14000 രൂ​പ​യാ​ണ് വി​ല വ​രു​ന്ന​ത്. ഒ​രു ദി​വ​സം 7.5 കി​ലോ ജൈ​വ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് ഗ്യാ​സ് ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷൈ​നി ഏ​ലി​യാ​സ്, ജി​ൽ​സ് പെ​രി​യ​പ്പു​റം, ബി​മ​ൽ ച​ന്ദ്ര​ൻ, വ​ത്സ​ല വ​ർ​ഗീ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജേ​ഷ് മ​നോ​ഹ​ർ, മോ​ളി വ​ലി​യ​ക​ട്ട​യി​ൽ, പി. ​ഗി​രീ​ഷ് കു​മാ​ർ, ജോ​ജി​മോ​ൻ ചാ​രു​പ്ലാ​വി​ൽ, സ​ജി​നി പ്ര​തീ​ഷ്, ജൂ​ലി സാ​ബു, രാ​ജു പാ​ണാ​ലി​ക്ക​ൽ, പ്ര​ശാ​ന്ത് മ​മ്പു​റ​ത്ത്, മോ​ളി ബെ​ന്നി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. ശ്രീ​കു​മാ​ർ, എം.​ഹ​ബീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.