പി​റ​വം ബി​പി​സി കോ​ളജ് ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം നാ​ളെ
Monday, March 27, 2023 12:47 AM IST
പി​റ​വം: ബ​സേ​ലി​യോ​സ് പൗ​ലോ​സ് സെ​ക്ക​ൻ​ഡ് കാ​തോ​ലി​ക്കോ​സ് കോ​ള​ജി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നാ​ളെ ന​ട​ക്കും. കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹാ പാ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യി​രി​ക്കു​ന്ന ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യെ മ​ന്ത്രി ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്ത്യ​ൻ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് മാ​നേ​ജ​ർ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി ര​ജ​ത​ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.
1995 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ബ​സേ​ലി​യോ​സ് പൗ​ലോ​സ് സെ​ക്ക​ൻ​ഡ് കാ​തോ​ലി​ക്കോ​സ് കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​ത്. ബി​ബി​എ, ബി​സി​എ, ബി​എ​സ്‌‌​സി ഇ​ല​ക്ട്രോ​ണി​ക്സ്, ബി​എ ഇം​ഗ്ലീ​ഷ് വി​ത്ത് ജേ​ണ​ലി​സം ബി.​കോം, എം​സി​എം എ​ന്നീ എ​യി​ഡ​ഡ് കോ​ഴ്സു​ക​ളി​ലും സ്വാ​ശ്ര​യ മേ​ഖ​ല​യി​ലു​ള്ള എം​എ​സ്‌‌‌​സി കം​പ്യൂ​ട്ട​ർ കോ​ഴ്സി​ലു​മാ​യി 800 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്.