ബൈ​ക്കി​ലെ​ത്തി​യ​വ​ർ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു
Monday, March 27, 2023 12:47 AM IST
ഇ​ല​ഞ്ഞി: ബൈ​ക്കി​ലെ​ത്തി​യ​വ​ർ റി​ട്ട. അ​ധ്യാ​പി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലേ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ത്തോ​ല​പു​രം പ​റു​ദീ​സാ ജം​ഗ്ഷ​നി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ മു​റ്റ​മ​ടി​ച്ചു കൊ​ണ്ടി​രു​ന്ന റി​ട്ട. അ​ധ്യാ​പി​ക ആ​ൻ​നി​വാ​സി​ൽ സാ​ലി​ക്കു​ട്ടി​യു​ടെ (65) മാ​ല​യാ​ണ് പൊ​ട്ടി​ച്ചു​കൊ​ണ്ട് പോ​യ​ത്. ര​ണ്ട് പേ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന സാ​ലി​ക്കു​ട്ടി​യോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ നി​ന്ന​യാ​ൾ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് അ​തി​വേ​ഗ​ത്തി​ൽ ബൈ​ക്ക് പെ​രു​വ റോ​ഡി​ലൂ​ടെ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.