ഓ​ണ്‍​ലൈ​ന്‍ മ​ത്സ്യ വി​ല്പ​ന​യ്ക്കൊപ്പം ല​ഹ​രി ക​ച്ച​വ​ടവും; യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, March 27, 2023 12:50 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ മ​ത്സ്യ​വി​ല്പ​ന​യു​ടെ മ​റ​വി​ല്‍ ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ല്‍. ച​മ്പ​ക്ക​ര പെ​രി​ക്കാ​ട് സ്വ​ദേ​ശി മി​ല​ന്‍ ജോ​സ​ഫ്(29) ആ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ചെ​റു​പൊ​തി​ക​ളാ​യി വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.210 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​ട​പ്പ​ള്ളി ഓ​വ​ര്‍ ബ്രി​ഡ്ജി​ന് സ​മീ​പം മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റു​ന്ന​തി​ന് ആ​വ​ശ്യ​ക്കാ​രെ കാ​ത്തു നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.
മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ പാ​ക്ക​റ്റു​ക​ള്‍ വി​ഴു​ങ്ങി ക​ള​യാ​ന്‍ ഇ​യാ​ള്‍ ശ്ര​മി​ച്ചെ​ങ്കി​ലും എ​ക്‌​സൈ​സ് സം​ഘം ഇ​തു​പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ ആ​ളു​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്‌​സൈ​സ് അ​റി​യി​ച്ചു.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ട​യി​ല്‍ "ചൂ​ണ്ട സു​നി' എ​ന്ന​പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ള്‍ കൊ​ച്ചി​യി​ല്‍​നി​ന്ന് ബൈ​ക്ക് റൈ​ഡിം​ഗി​ന് എ​ന്ന വ്യാ​ജേ​ന ബം​ഗ​ളൂ​രു​വി​ല്‍ പോ​യി അ​വി​ടെ നി​ന്നാ​ണ് വ​ന്‍​തോ​തി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി​ച്ചി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് മ​ത്സ്യ​ങ്ങ​ള്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​തി​ന്‍റെ മ​റ​വി​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ല്പ​ന. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ടെ​ത്തി​ച്ചി​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ "യെ​ല്ലോ മെ​ത്ത്' എ​ന്ന പേ​രി​ല്‍ ഗ്രാ​മി​ന് 4000 മു​ത​ല്‍ 6000 രൂ​പ വ​രെ നി​ര​ക്കി​ലാ​യി​രു​ന്നു വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. മ​ത്സ്യ​വി​ല്പ​ന മേ​ഖ​ല​യി​ല്‍ ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ പ​റ​ഞ്ഞു.
ഇ​ട​പ്പ​ള്ളി കൂ​നം​തൈ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​തി​ന്‍റെ മ​റ​വി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ രാ​സ​ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് എ​ക്‌​സൈ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.