ആ​ലു​വ​യി​ൽ തു​ട​ക്ക​മാ​യി; ആ​ദ്യ​ഘ​ട്ട​ത്തി​ൽ 15 കു​ടും​ബ​ങ്ങ​ൾ​ക്ക്
Monday, March 27, 2023 12:53 AM IST
ആ​ലു​വ: സൗ​ജ​ന്യ ഇന്‍റർനെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന കെ - ഫോ​ൺ പ​ദ്ധ​തി​ക്ക് ആ​ലു​വ​യി​ൽ തു​ട​ക്ക​മാ​യി. ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ മാ​ധ​വ​പു​രം കോ​ള​നി മേ​ഖ​ല​യി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി 15 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി. ര​ണ്ടാ​മ​ത്തെ പ​ട്ടി​ക ഈ ​ആ​ഴ്ച ത​യാ​റാ​ക്കും.
സം​സ്ഥാ​ന​ത്ത് കേ​ര​ള വി​ഷ​നാ​ണ് ക​ണ​ക്ഷ​ൻ ന​ൽ​കേ​ണ്ട ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ വ​ഴി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും 15 കു​ടും​ബ​ങ്ങ​ൾ​ക്കും ക​ണ​ക്ഷ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ കെ- ​ഫോ​ൺ ചാ​ർ​ജ് ചെ​യ്യു​മെ​ന്നും കേ​ര​ള വി​ഷ​ൻ ആ​ലു​വ മേ​ഖ​ല വി​ത​ര​ണ​ക്കാ​ര​ൻ പ്ര​ദീ​പ് അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ലെ ബിപിഎ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​തും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യം പ​രി​ഗ​ണ​ന ന​ൽ​കു​ക. അ​തി​നു ശേ​ഷം പ​ട്ടി​ക​ജാ​തി, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ൾ, ബിപിഎ​ൽ കു​ടും​ബ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മു​ൻ​ഗ​ണ​നാ​ക്ര​മം.
ഒ​രു ക​ണ​ക്ഷ​ന് മാ​സം 124 രൂ​പ​യാ​ണ് കേ​ര​ള വി​ഷ​ന് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഓ​രോ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും 100 വീ​തം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യം ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്.
എം​എ​ൽഎ ​നി​ർ​ദേ​ശി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലെ ഒ​ന്നോ തൊ​ട്ട​ടു​ത്തു​ള്ള ഒ​ന്നി​ല​ധി​കം വാ​ർ​ഡു​ക​ളി​ൽ നി​ന്നോ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.