ചുങ്കം വളവിലെ കടയിലേക്ക് വീണ്ടും വാഹനം പാഞ്ഞുകയറി
Monday, March 27, 2023 12:53 AM IST
നെ​ടു​മ്പാ​ശേ​രി : അ​സീ​സി​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യി​ലേ​ക്ക് ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം വ​ട്ട​വും വാ​ഹ​നം പാ​ഞ്ഞു ക​യ​റി. അ​ത്താ​ണി - പ​റ​വൂ​ർ റോ​ഡി​ൽ ചെ​ങ്ങ​മ​നാ​ട്, കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ചു​ങ്കം വ​ള​വി​ൽ പ​ല​ച​ര​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന പാ​ല​പ്ര​ശേ​രി പീ​ടി​ക​പ്പ​റ​മ്പി​ൽ അ​സീ​സി​ന്‍റെ ക​ട​യി​ലാ​ണ് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ദു​ര​ന്തം പി​ടി​വി​ടാ​തെ പി​ന്തു​ട​രു​ന്ന​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മാ​ഞ്ഞാ​ലി ഭാ​ഗ​ത്തു​നി​ന്നും മ​ര​ച്ചീ​നി ക​യ​റ്റി അ​ത്താ​ണി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ലു​ള്ള​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​സീ​സ് ക​ട​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് വാ​ഹ​നം ഞൊ​ടി​യി​ട​യി​ൽ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ മു​ക​ൾ ഭാ​ഗ​ത്തെ ഷീ​റ്റും, ശ​നി​യാ​ഴ്ച നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ തൂ​ണും ക​ട​യു​ടെ നെ​യിം ബോ​ർ​ഡും അ​നു​ബ​ന്ധ നി​ർ​മാ​ണ​ങ്ങ​ളും അ​ര​ഭി​ത്തി​യും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. 20,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി​യി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ച്ചു ക​യ​റി ഒ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
കാ​ർ ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ചെ​ങ്ങ​മ​നാ​ട് പോലീസ് ഇ​ട​പെ​ട്ട് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ അ​സീ​സ് പ​ല​രി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ട​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ക​ട​യു​ടെ മു​ൻ​പി​ലെ ഇ​രു​മ്പ് പൈ​പ്പി​ന്‍റെ തൂ​ണ് പി​ടി​പ്പി​ച്ച ശേ​ഷം മെ​ക്കാ​നി​ക്ക് പോ​യ​തി​ന് ഒ​രു മ​ണി​ക്കൂ​റി​ന​ക​മാ​ണ് ഈ ​തൂ​ണ് അ​ട​ക്കം ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​സീ​സി​ന്‍റെ പ്രാ​രാ​ബ്ധ​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം പി.​എം. സ്റ്റോ​ഴ്സ് എ​ന്ന ഈ ​ക​ട​യാ​യ​തി​നാ​ൽ ഇ​നി​യൊ​രു ദു​ര​ന്ത​മു​ണ്ടാ​ക​ല്ലേ എ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ ശ​നി​യാ​ഴ്ച​യാ​ണ് വീ​ണ്ടും ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്. ഇ​തി​ന് മു​മ്പ് രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​റെ​ങ്കി​ലും ഇന്നലെ പ​ട്ടാ​പ്പ​ക​ലാ​ണ് ക​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി​യ​ത്. ഇന്നലെയും അ​പ​ക​ട​മു​ണ്ടാ​യ​തോ​ടെ ഹൃ​ദ്രോ​ഗി​യാ​യ അ​സീ​സ് മാ​ന​സി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.