സ്കൂ​ട്ട​ർ പോ​സ്റ്റി​ലി​ടി​ച്ച് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, March 27, 2023 10:57 PM IST
ചെ​റാ​യി: സ്കൂ​ട്ട​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു. പ​ള്ളി​പ്പു​റം ക​ച്ചേ​രി​പ്പ​ടി കു​രി​ശി​ങ്ക​ൽ ജോ​ണ്‍​സ​ന്‍റെ മ​ക​ൻ പീ​റ്റ​ർ റി​ജോ​യ് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന റി​ജോ​യി​യെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മു​ന​ന്പം ഹാ​ർ​ബ​റി​ൽ പോ​കാ​ൻ അ​തു​വ​ഴി എ​ത്തി​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ചെ​റാ​യി​ൽ നി​ന്നും സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. സം​സ്കാ​രം ന​ട​ത്തി.