ബ​ജ​റ്റ് അ​ഴി​മ​തി ഇ​ല്ലാ​താ​ക്കും: മേ​യ​ര്‍
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മേ​യ​ര്‍ അ​ഡ്വ.​എം. അ​നി​ല്‍​കു​മാ​ര്‍. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി ഡി​വി​ഷ​ന്‍ ഫ​ണ്ട് ഒ​ഴി​വാ​ക്കി​യ​ത്. ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നാ​യാ​ല്‍ ഒ​രു​പ​രി​ധി​വ​രെ അ​ഴി​മ​തി ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്നും മേ​യ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
മാ​ലി​ന്യ​വും മ​രാ​മ​ത്തു​മാ​ണ് അ​ഴി​മ​തി വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ള്‍. മാ​ലി​ന്യം ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ അ​ഴി​മ​തി ഇ​ല്ലാ​താ​കും. ഉ​റ​വി​ട​ത്തി​ല്‍ മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ക​യും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്താ​ല്‍ ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന മാ​ലി​ന്യം കു​റ​യും. ശേ​ഷി​ക്കു​ന്ന അ​ജൈ​വ​മാ​ലി​ന്യം ഹീ​ല്‍ പ​ദ്ധ​തി​വ​ഴി ഡി​വി​ഷ​നി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്കാ​നാ​യാ​ല്‍ ഒ​ട്ടും ത​ന്നെ മാ​ലി​ന്യം ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​വ​രി​ല്ല. ഇ​തു​വ​ഴി മാ​ലി​ന്യ ലോ​റി​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ആ ​നി​ല​യി​ലു​ള്ള അ​ഴി​മ​തി ന​ട​യാ​മെ​ന്നും മേ​യ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യു​ള്ള ബ​ജ​റ്റാ​ണി​ത്. എ​ല്ലാ മേ​ഖ​ല​യി​ലും ചെ​ല​വ് കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​വും ബ​ജ​റ്റി​ലു​ണ്ട്. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് സ്ഥി​രം സം​വി​ധാ​ന​ത്തി​ല്‍ എ​സ്പി​വി രൂ​പീ​ക​രി​ച്ചാ​ല്‍ ഇ​പ്പോ​ഴു​ള്ള സാ​മ്പ​ത്തി​ക ചെ​ല​വ് ഇ​ല്ലാ​താ​കും. ബ്ര​ഹ്മ​പു​ര​ത്തെ അ​നാ​വ​ശ്യ​മാ​യ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്താ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ബാ​ധ്യ​ത കു​റ​യും. ത​ങ്ങ​ളു​ടെ ആ​ദ്യ ബ​ജ​റ്റ് ത​ങ്ങ​ളു​ടെ മാ​നി​ഫെ​സ്‌​റ്റോ​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രാ​യ അ​വി​ശ്വ​സ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ആ​ര് ആ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് അ​വി​ശ്വ​സ​ത്തോ​ടെ അ​റി​യാ​ന്‍ ക​ഴി​യു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.