മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് 220 കോ​ടി
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീപി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നാ​ണ് ബ​ജ​റ്റി​ല്‍ പ്ര​ധാ​ന പ​രി​ഗ​ണ​ന. 220 കോ​ടി രൂ​പ​യാ​ണ് ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി മാ​ത്രം ചെ​ല​വ​ഴി​ക്കാ​ന്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ബ്ര​ഹ്മ​പു​ര​ത്ത് പു​തി​യ ക​മ്പോ​സ്റ്റ് പ്ലാ​ന്‍റ് ഉ​ള്‍​പ്പെടെ​യു​ള്ള പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ട്. കൂടാതെ ബ്ര​ഹ്മ​പു​ര​ത്തെ ആ​ധു​നി​ക​വും മ​നോ​ഹ​ര​വു​മാ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍ പാ​ര്‍​ക്കാ​ക്കി മാ​റ്റു​ന്ന പ്ര​ഖ്യാ​പ​ന​വും.
മാ​ലി​ന്യം പ​ര​മാ​വ​ധി ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ ല​ക്ഷ്യംവച്ചുള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ മാ​ലി​ന്യം ത​രം​തി​രി​ച്ച് നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ക​ര്‍​മ​പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ കോർപറേഷൻ സ​ഹാ​യം ന​ല്‍​കും.
മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് തു​മ്പൂ​ര്‍​മു​ഴി മാ​തൃ​ക​യി​ല്‍ ഡി​വി​ഷ​ന്‍ ത​ല​ത്തി​ല്‍ ഹീ​ല്‍ ബോ​ക്‌​സു​ക​ള്‍ സ്ഥാ​പി​ക്കും. ശേ​ഷി​ക്കു​ന്ന മാ​ലി​ന്യം മാ​ത്ര​മേ ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. ഇ​തി​നാ​യി 15 ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങും.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി വ​ഴി നീ​ക്കം ചെ​യ്യും. ക്ലീ​ന്‍ കേ​ര​ള​യ്ക്ക് പു​റ​മേ മ​റ്റ് ക​മ്പ​നി​ക​ളെ​യും മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി ക്ഷ​ണി​ക്കും. ഇ​തി​ന് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള യൂ​സ​ര്‍​ഫീ പി​രി​ക്കാ​ന്‍ കാ​ര്യ​ക്ഷ​മ​മ​വും ശാ​സ്ത്രീ​യ​വു​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കും. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് വേ​ണ്ടി​വ​രു​ന്ന ചെ​ലി​വി​ന്‍റെ 50 ശ​ത​മാ​നം യൂ​സ​ര്‍​ഫീ വ​ഴി ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.
പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​ന് പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ന​ഗ​ര​ത്തി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ 40 ഇ​ല​ക്ട്രി​ക് സ്‌​കൂട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. 'യു ​കാ​ന്‍ ഹീ​ല്‍ കൊ​ച്ചി' എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മാ​ലി​ന്യ സം​സ്‌​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ള്‍ ന​ട​ത്തും.
മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ​ത്തി​ന് എ​ളം​കു​ള​ത്ത് അ​ഞ്ച് എം​എ​ല്‍​ഡി​യു​ടെ പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. ഇ​തി​നായി 38 കി​ലോ​മീ​റ്റ​ര്‍ സ്വീ​വേ​ജ് നെ​റ്റ്‌വ​ര്‍​ക്ക് ഒ​രു​ക്കും. പ​തി​നാ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്കാവും ഇ​തി​ന്‍റെ പ്ര​യോ​ജ​നം. നി​ല​വി​ലു​ള്ള പ്ലാ​ന്‍റിന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു.