കിണറ്റിൽ വീ​ണ കു​ട്ടി​യാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, March 28, 2023 12:27 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ ക​ല്ലേ​ലി​മേ​ട്ടി​ൽ ജ​ന​വാ​സ ​മേ​ഖ​ല​യി​ലെ കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യാ​ന​യെ ക​ര​യ്ക്ക് ക​യ​റ്റി വിട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്തെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ലെ കു​ട്ടി​യാ​നയാണ് കി​ണ​റ്റിൽ വീ​ണ​ത്.
ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. പി​ന്നീ​ട് വ​ന​പാ​ല​ക​രെ അ​റി​യി​ച്ചു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ഴി​യൊ​രു​ക്കി​യാ​ണ് കുട്ടിയാ​ന​യെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. ക​ര​യ്ക്കെ​ത്തി​യ ആ​ന കു​റ​ച്ചു​നേ​രം റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ പ​ര​ക്കം​പാ​ഞ്ഞു.
വ​ന​പാ​ല​ക​ർ ഒച്ച​വ​ച്ചാ​ണ് ആ​ന​യെ വ​ന​ത്തി​ലേ​ക്ക് തി​രി​കെ ക​യ​റ്റിവി​ട്ട​ത്.

ഒ​പി, ഫാ​ര്‍​മ​സി കൗണ്ടറുകളിൽ ടോ​ക്ക​ണ്‍ സംവിധാനം

കൊ​ച്ചി: എ​റ​ണാ​കു​ളം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​പി, ഫാ​ര്‍​മ​സി കൗ​ണ്ട​റു​ക​ളി​ല്‍ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി.​ ഈ രണ്ടു കൗ​ണ്ട​റു​ക​ളി​ലെയും നീ​ണ്ട ക്യു ​ഒ​ഴി​വാ​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നുമാ ണ് ടോ​ക്ക​ണ്‍ സി​സ്റ്റം സ്ഥാ​പി​ച്ച​ത്.​ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നും മൈ​ന​ര്‍ വ​ര്‍​ക്ക് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും തു​ക ചെ​ല​വി​ട്ടാ​ണ് ടോ​ക്ക​ണ്‍ മെ​ഷീ​നു​ക​ള്‍ വാ​ങ്ങി​യത്. ​
മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, വി​ക​ലാം​ഗ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ടോ​ക്ക​ണ്‍ സം​വി​ധാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.