ഡി​ജി​സി​എ​യും കോ​സ്റ്റ് ഗാ​ര്‍​ഡും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, March 28, 2023 12:27 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ സം​ഭ​വ​ത്തി​ൽ ഡി​ജി​സി​എ (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ) യും ​കോ​സ്റ്റ് ഗാ​ര്‍​ഡും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​യാ​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ഡി​ജി​സി​എ​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​സി​എ അ​ന്വേ​ഷ​ണം.
സാ​ധാ​ര​ണ ഗ​തി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നാ​ൽ ഡി​ജി​സി​എ പ്ര​ത്യേ​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ​തി​വി​ല്ല. എ​ന്നാ​ൽ കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേയി​ൽ ത​ക​ർ​ന്നു വീ​ണ​തി​നാ​ലാ​ണ് സം​ഭ​വ​ത്തെ സം​ബ​ന്ധി​ച്ച് ഡി​ജി​സി​എ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം അ​ടു​ത്ത ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും.
അ​പ​ക​ടം സം​ബ​ന്ധി​ച്ച് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്റ്റ​റി​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നും പ​രി​ശോ​ധി​ക്കും. കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഏ​വി​യേ​ഷ​ൻ സേ​ഫ്റ്റി വി​ംഗ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.25 നാ​ണ് പ​രി​ശീ​ല​ന​ത്തി​നി​ടെ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റാ​യ ധ്രു​വ് വി​മാ​ന​ത്താ​വ​ള റ​ൺവേ​യി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. കോ​സ്റ്റ് ഗാ​ർ​ഡ് എ​ൻ​ക്ലേ​വി​ൽ നി​ന്നു പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്റ്റ​ർ നി​മി​ഷ​ങ്ങ​ൾ​ക്ക​കം നി​ലം പ​തി​ക്കു​ക​യാ​യി​രു​ന്നു.
ടേ​ക് ഓ​ഫി​നി​ടെ 200 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ നി​യ​ന്ത്ര​ണം തെ​റ്റി വീ​ണ​ത്. വൈ​മാ​നി​ക​ൻ അ​ട​ക്കം കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ മൂ​ന്ന് സേ​നാം​ഗ​ങ്ങ​ളാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഹെ​ലി​കോ​പ്റ്റ​ർ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.