ശ്രേ​യ​സ് അ​യ​ൽ​ക്കൂ​ട്ട​ം ‘ക​രു​ത​ൽ’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Tuesday, March 28, 2023 12:30 AM IST
പാ​ന്പാ​ക്കു​ട: സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​രാ​യി സ്ത്രീ ​കൂ​ട്ടാ​യ്മ​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത് മാ​തൃ​ക​യാ​ണെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രേ​യ​സ് അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ക​രു​ത​ൽ’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ന്പാ​ക്കു​ട ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ പാ​ന്പാ​ക്കു​ട ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് സ​ക്ഷ​ൻ മെ​ഷീ​ൻ കൈ​മാ​റി. പ​ഞ്ചാ​യ​ത്തം​ഗം ഫി​ലി​പ്പ് ഇ​ര​ട്ട​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി സോ​മ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​യ​ന്തി മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ ര​മേ​ശ​ൻ, ദീ​പ, ഓ​മ​ന ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​യ​ൽ​ക്കൂ​ട്ട ഭാ​ര​വാ​ഹി​ക​ളാ​യ മ​ഞ്ജു​ഷ അ​നി​ൽ, സ്വ​പ്ന ര​മേ​ശ​ൻ, ശ്രീ​ജ പ്ര​താ​പ​ൻ, ബി​ന്ദു സ​ഞ്ജ​യ​ൻ, സ​ന്ധ്യ മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.