ആരക്കുഴ: യൂത്ത് കോണ്ഗ്രസ് ആരക്കുഴ മണ്ഡലം സമ്മേളനം നടത്തി. ആരക്കുഴ മാളികാപീടികയിൽ നടന്ന സമ്മേളനം എഐസിസി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമൽജിത്ത് അനിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ്, സമീർ കോണിക്കൽ, എം.സി. വിനയൻ, എൽദോ ബാബു വട്ടക്കാവിൽ, ഷാൻ മുഹമ്മദ്, പോൾ ലൂയിസ്, മേരി പീറ്റർ, ജാൻസി മാത്യു, സാബു പൊതൂർ, ജോർജ് മാത്യു ഓരത്തിങ്കൽ, മാത്യു പിണക്കാട്ടുപറന്പിൽ, ഷാജി പുളിക്കത്തടം, മാത്യു മംഗലശേരി, റോയി മാതേയ്ക്കൽ, അമൽ ജോണ്സണ് തെന്നാന, വിഷ്ണു ബാബു എന്നിവർ പങ്കെടുത്തു.