പാ​രാ​ബാ​ഡ്മി​ന്‍റ​ണ്‍ ദേശീയ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വർണമെഡലുകൾ വാരിക്കൂട്ടി ആൽഫിയ
Wednesday, March 29, 2023 12:31 AM IST
തി​രു​മാ​റാ​ടി : ല​ഖ്നൗ​വി​ൽ ന​ട​ന്ന അ​ഞ്ചാം പാ​രാ​ബാ​ഡ്മി​ന്‍റ​ണ്‍ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി സിം​ഗി​ൾ​സി​ലും ഡ​ബി​ൾ​സി​ലും മി​ക്സ​ഡ് ഡ​ബി​ൾ​സി​ലും മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും നേ​ടി ആ​ൽ​ഫി​യ ജ​യിം​സ്.
വീ​ൽ​ച്ചെ​യ​റി​ലിരു​ന്നാ​ണ് ആ​ൽ​ഫി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 600ഓ​ളം പേ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. തി​രു​മാ​റാ​ടി കൊ​ച്ചു​കു​ന്നേ​ൽ പ​രേ​ത​നാ​യ ജ​യിം​സി​ന്‍റെ​യും ബി​ജി​യു​ടെ​യും മ​ക​ളാ​ണ് ആ​ൽ​ഫി​യ.
അ​ഞ്ചാ​മ​ത്തെ വ​യ​സി​ൽ അ​ച്ഛ​ൻ ന​ഷ്ട​പ്പെ​ട്ട ആ​ൽ​ഫി​യ​ക്ക് അ​മ്മ​യാ​ണ് തു​ണ​യാ​യ​ത്. ബാ​സ്ക​റ്റ്ബോ​ൾ താ​ര​മെ​ന്ന നി​ല​യി​ൽ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ ആ​ൽ​ഫി​യ​ക്ക് സ്വ​ന്ത​മാ​ണ്. 16-ാമ​ത്തെ വ​യ​സി​ൽ പ​ഠ​ന​ത്തി​നി​ട​യി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽനിന്നു വീ​ണാ​ണ് കാ​ലു​ക​ൾ ത​ള​ർ​ന്ന​ത്.
കാ​ലു​ക​ൾ ത​ള​ർ​ന്നെ​ങ്കി​ലും ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​തെ പാ​രാ സ്പോ​ർ​ട്സി​ലേ​ക്ക് ആ​ൽ​ഫി​യ എ​ത്തി. പാ​രാ ലി​ഫ്റ്റിം​ഗ് ഇ​ന​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും തു​ട​ർ​ന്ന് നി​ല്ക്കാ​നാ​യി​ല്ല.
ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള സ്ഥാ​പ​നം ആ​ൽ​ഫി​യ​ക്ക് ജോ​ലി ന​ൽ​കി. ഇ​നി ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വീ​ൽ​ച്ചെ​യ​ർ കൂ​ടി ല​ഭി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​കാ​യി​ക​പ്ര​തി​ഭ.