പി​റ​വം ബി​പി​സി കോ​ള​ജിൽ ര​ജ​ത​ജൂ​ബി​ലിയാഘോ​ഷം
Wednesday, March 29, 2023 12:31 AM IST
പി​റ​വം: പി​റ​വം ബ​സേ​ലി​യോ​സ് പൗ​ലോ​സ് സെ​ക്ക​ൻ​ഡ് കാ​തോ​ലി​ക്കോ​സ് (ബി​പി​സി) കോ​ള​ജി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ മ​ല​ങ്ക​ര ജാ​ക്കോ​ബൈ​റ്റ് സി​റി​യ​ൻ ക്രി​സ്ത്യ​ൻ എ​ഡ്യു​ക്കേ​ഷ​ണൽ ട്ര​സ്റ്റ് മാ​നേ​ജ​ർ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ര​ജ​ത​ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ര​ജ​ത​ജൂ​ബി​ലി പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി.
ഏ​ബ്ര​ഹാം മാ​ർ സെ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​ൽ യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെനേടി മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.
കോളജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി​ജി സ​ക്ക​റി​യ, മു​ൻ​മ​ന്ത്രി​യും എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യു​മാ​യ ടി.​യു. കു​രു​വി​ള, പി​റ​വം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, സ്ലീ​ബ പോ​ൾ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, കൗ​ൺ​സി​ല​ർ ഡോ. ​അ​ജേ​ഷ് മ​നോ​ഹ​ർ, പ്ര​ഫ. കെ.​പി. തോ​മ​സ്, പ്ര​ഫ. ബേ​ബി എം. ​വ​ർ​ഗീ​സ്, സി.​കെ. ഷാ​ജി, ഫാ. ​വ​ർ​ഗീ​സ് പ​നി​ച്ചി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.